കുമരകം ∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലൂടെ അടുത്ത ദിവസം മുതൽ കിഴക്കും പടിഞ്ഞാറും നിന്ന് വരുന്ന വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയും. പാലം ഗതാഗതത്തിനു തുറന്നു കൊടുത്തപ്പോൾ പടിഞ്ഞാറുനിന്നു വരുന്ന വാഹനങ്ങൾക്കു മാത്രമാണ് ഗതാഗതം അനുവദിച്ചിരുന്നത്.
കിഴക്കുനിന്നു വരുന്ന വാഹനങ്ങൾ താൽക്കാലിക റോഡിലൂടെ വന്നു ഗുരുമന്ദിരം റോഡിൽ കടന്നാണു പോയിരുന്നത്. പാലത്തിന്റെ കിഴക്കേക്കരയിലെ ആറ്റാമംഗലം പള്ളി ഭാഗത്തെ സമീപന പാതയുടെ പണി തീരാതെ വന്നതിനാലാണ് പാലത്തിൽ വൺവേ ഏർപ്പെടുത്തിയത്. ആറ്റാമംഗലം പള്ളി ഭാഗത്തെ നിർമാണ ജോലി നടന്നുവരികയാണ്.
ഇന്നോ നാളെയോ പൂർത്തിയാകും.
നിർമാണ ജോലി തീരുന്ന മുറയ്ക്ക് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങും. താൽക്കാലിക റോഡിലൂടെ പോകേണ്ട
വാഹനങ്ങൾക്കു അതുവഴി പോകുന്നതിനു തടസ്സമില്ല. സമീപന പാതയിലൂടെ വാഹനങ്ങൾ ഓടി ഇവിടെ നന്നായി ഉറച്ച ശേഷമാകും ടാറിങ് നടത്തുക.
നവംബർ അവസാനത്തോടെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ടാറിങ് നടത്തിയ ശേഷമേ തോടിനു കുറുകെ നിർമിച്ച താൽക്കാലിക റോഡ് മാറ്റുകയുള്ളൂ. താൽക്കാലിക റോഡ് വന്നതോടെ തോട്ടിലൂടെയുള്ള ജലഗതാഗതം 3 വർഷമായി നിലച്ചിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

