കോഴിക്കോട്∙ ‘ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഷോർട്ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള’ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഋത്വിക് ഘട്ടക്കിന്റെ നൂറാം ജൻമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ഉസ്താദ് അലാവുദീൻ ഖാനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററി സിനിമയുടെ പ്രത്യേക പ്രദർശനം നടന്നു. മൂവീസ് ഓൺ മ്യൂസിക് വിഭാഗത്തിൽ സംവിധായകൻ മണി കൗളിന്റെ ‘സിദ്ധേശ്വരി’ എന്ന ചിത്രവും പ്രദർശിപ്പിച്ചു.
വൈകിട്ടു നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകരായ ഏഴിൽ അരശു, റിതിൻ രവീന്ദ്രൻ, റയാൻ ഷമീർ, ഡോ. സി.ഗണേഷ്, തസ്നി അമീർ, ദിപിൻ ചെനയിൽ, ജയകൃഷ്ണൻ, കുഞ്ഞേരി, ജി.അനൂജ, അജിത് ചന്ദ്രൻ എന്നിവർ സംവദിച്ചു.
ഫെസ്റ്റിവൽ ആർടിസ്റ്റിക് ഡയറക്ടർ അർജുൻ അധ്യക്ഷനായിരുന്നു. ഹ്രസ്വചലച്ചിത്രമേളയുടെ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ വെള്ളിയാഴ്ച 11 മലയാള സിനിമകളും മൂന്നു തമിഴ് സിനിമകളും പ്രദർശിപ്പിച്ചു.
ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കുന്ന മേളയിൽ ശനിയാഴ്ചയും ഞായറാഴ്ചയും മത്സര വിഭാഗം സിനിമകൾ, കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂ വേവ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ സിനിമകൾ എന്നിവ പ്രദർശിപ്പിക്കും.
ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്കാരപ്രഖ്യാപനം നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

