പത്തനംതിട്ട ∙ നാട്ടിലെ തനത് ഭാഷകളും പദപ്രയോഗങ്ങളും കോർത്തിണക്കുന്ന ഹോർത്തൂസ് ‘പദ’യാത്ര ഇന്ന് ജില്ലയിലെത്തും. കേരളത്തിലെ ഏറ്റവും വലിയ കലാസാഹിത്യോത്സവമായ മനോരമ ഹോർത്തൂസ് രണ്ടാം പതിപ്പിന്റെ പ്രചാരണാർഥം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നാടൻ ഭാഷാ ശൈലികളും തനതു വാക്കുകളും വീണ്ടെടുക്കാനാണ് പദയാത്ര.
ഇന്ന് രാവിലെ 9.40ന് തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്ന് പദയാത്രയുടെ ജില്ലയിലെ പര്യടനത്തിനു തുടക്കമാകും.
12ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, 2.30ന് പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ പദയാത്ര എത്തും. വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുഭാഷാ പദങ്ങളും ശൈലികളും അവയുടെ അർഥവും എഴുതാം. ഇങ്ങനെ ശേഖരിക്കുന്ന പദപ്രയോഗങ്ങൾ കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ എത്തിക്കും.
ഹോർത്തൂസിൽ പങ്കെടുക്കാൻ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്കു സൗജന്യം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

