ചട്ടഞ്ചാൽ ∙ ദേശീയപാതയിൽ നിയന്ത്രണംവിട്ട ചരക്കുലോറി ബസിന്റെ പിന്നിലിടിച്ചു.
ഇടിയുടെ ആഘാതത്തിൽ നീങ്ങിയ ബസ് മറ്റൊരു ലോറിയുടെ പിന്നിലിടിച്ചു. അപകടത്തിൽ ബസ് യാത്രക്കാരായ 17 പേർക്കു പരുക്കേറ്റു.
ഇന്നലെ 2ന് ചട്ടഞ്ചാൽ തെക്കിൽ ഫെറിയിലാണ് അപകടമുണ്ടായത്. കണ്ണൂരിൽനിന്നു കാസർകോട്ടേക്കു പോവുകയായിരുന്ന ബസിന്റെ പിന്നിലാണ് ലോറിയാണിടിച്ചത്. പരുക്കേറ്റവർ ചെങ്കളയിലെ സഹകരണാശുപത്രിയിൽ ചികിത്സ തേടി.
അപകടത്തിൽ ബസിന്റെയും മുൻഭാഗവും പിൻഭാഗവും പാടെ തകർന്നു.
പരുക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. അപകടത്തെത്തുടർന്നു ഏറെസമയം ഗതാഗതം സ്തംഭിച്ചു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയവർ: പുല്ലൂരിലെ പി.ടി.മുരളീധരൻ (57) പൊയ്നാച്ചിയിലെ ഷീജ (49) ആലംപാടി മൂഫീദ് (20), നെല്ലിക്കട്ടയിലെ ഖമറുന്നീസ് (23) പൈക്കയിലെ ജയചിത്ര (44) അന്നഡുക്ക നിയാസ് (20) അഡൂരിലെ വിശാഖ് വിജയൻ (20), നിതിൻ (28), കാനത്തൂർ അഭിരാം (17), നെല്ലിയടുക്കം ബാലകൃഷ്ണൻ (58), ഇന്ദിര (50), സിദ്ധപ്പ (60), പെരിയാട്ടുക്കം ജമീല (47), കുഞ്ഞഹമ്മദ് (49), ചെർക്കളയിലെ താഹിറ (45), പെരിയ വിനീത (35), യുവാൻ (4).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

