തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സി ആർ രാധാകൃഷ്ണൻ. മുൻ തിരുവാഭരണം കമ്മീഷണർ ആർ ജി രാധാകൃഷ്ണന്റെ കത്ത് വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിന് നൽകിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്. ശബരിമലയിൽ ഒന്നും നിയമപരമായി നടക്കുന്നില്ലെന്ന് കത്തിൽ പറയുന്നു.
വസ്തുവകകൾ സുരക്ഷിതമല്ലെന്നും ഒന്നിനും വ്യവസ്ഥയും കണക്കുമില്ലെന്നാണ് കത്തിലെ ഉളളടക്കം. ദേവസ്വം ക്ഷേത്രങ്ങളിലെ കണക്കുകൾ കൃത്യമല്ലെന്നും വെളിപ്പെടുത്തലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

