പഴയങ്ങാടി ∙ പിലാത്തറ – പാപ്പിനിശ്ശേരി സംസ്ഥാനപാതയിലെ പഴയങ്ങാടി പാലം, താവം റെയിൽവേ മേൽപാലങ്ങളിൽ സന്ധ്യമയങ്ങിയാൽ ഇരുട്ടാണ്. റെയിൽവേ മേൽപാലത്തിനു മുകളിൽ നോക്കുകുത്തികളായി നിരനിരയായി ഒട്ടേറെ സോളർ വിളക്കുകൾ.
ഉദ്ഘാടന സമയത്തു പ്രവർത്തിച്ചിരുന്ന വിളക്കുകൾ അതിവേഗം മിഴിയടച്ചു. പിന്നെ നന്നാക്കിയില്ല.
മേൽപാലത്തിലെ കുഴികളിൽ ഇരുചക്രവാഹനയാത്രക്കാർ വീണു പരുക്കേൽക്കുന്നതു പതിവാണ്.അരനൂറ്റാണ്ട് പിന്നീടുന്ന പഴയങ്ങാടി പാലത്തിൽ തെരുവുവിളക്ക് പോലുമില്ല. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വെളിച്ചം പുനഃസ്ഥാപിച്ചിരുന്നു.
സംസ്ഥാനപാതയിലെ ഒട്ടേറെ പാലങ്ങളിൽ സോളർ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും പഴയങ്ങാടി പാലമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

