ബെംഗളൂരു ∙ കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് 8നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെങ്കിലും പതിവ് സർവീസ് 14നു ശേഷമായിരിക്കുമെന്നാണു സൂചന. 8 കോച്ചുകളുള്ള ട്രെയിനിന്റെ റിസർവേഷൻ, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകും.
ട്രെയിൻ ഓടുന്നതോടെ 600 ൽ ഏറെ സീറ്റുകൾ കൂടിയാണു ബെംഗളൂരു യാത്രക്കാർക്ക് അധികമായി ലഭിക്കുന്നത്.അറ്റകുറ്റപ്പണി, ശുചീകരണം എന്നിവയ്ക്കുള്ള സൗകര്യം കെഎസ്ആർ യാർഡിലാണ് സജ്ജീകരിക്കുന്നത്.
ഉദ്ഘാടന ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണു പുറപ്പെടുക. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടാനാകും.
9 സ്റ്റോപ്പുകളാണുള്ളത്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
സ്റ്റോപ്പുകളും സമയവും
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

