കുഴൽമന്ദം∙ മാത്തൂർ ചുങ്കമന്ദം നാൽക്കവലയ്ക്കു സമീപം ഇന്നലെ രാവിലെ അഞ്ചരയോടെയുണ്ടായ വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ്, ടിപ്പർ, ഇരുചക്ര വാഹനങ്ങൾ എന്നിവ തകർന്നു. കടകൾ തുറക്കാത്ത സമയമായതിനാൽ വൻ ദുരന്തമൊഴിവായി.കോട്ടായി ഭാഗത്തു നിന്നു കുഴൽമന്ദം ഭാഗത്തേക്കു വരികയായിരുന്നു ടൂറിസ്റ്റ് ബസ്.
ബസിനു മുന്നിൽ പൊയ്ക്കൊണ്ടിരിക്കുകയായിരുന്ന ടിപ്പർ, ചുങ്കമന്ദം ജംക്ഷൻ എത്തിയപ്പോൾ സിഗ്നൽ നൽകാതെ പെട്ടെന്ന് കുത്തനൂർ ഭാഗത്തേക്കുള്ള റോഡിലേക്കു തിരിച്ചതിനെത്തുടർന്ന് പിറകെ വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബസ്, റോഡരികിൽ നിർത്തിയിരുന്ന മീൻ വിൽപന നടത്തുന്നവരുടെ രണ്ടു ബൈക്കുകളിലും ചുങ്കമന്ദം ജംക്ഷനിലെ മുരുകൻ ലോട്ടറി കടയുടെ മുൻവശത്തും ഇടിച്ചാണ് നിന്നത്. കടയുടെ ഷീറ്റും ബസിനടിയിൽപെട്ട ബൈക്കുകളും തകർന്നു. മീൻ വിൽപനക്കാർ ബൈക്കു നിർത്തി ചായ കുടിക്കാൻ പോയതിനാൽ ആളപായം ഒഴിവായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

