പന്നിത്തടം∙ പള്ളിപ്പെരുനാളിന്റെ ഭാഗമായി ഉയർത്തിയ വൈദ്യുത ദീപാലങ്കാര നിലപ്പന്തൽ തകർന്നുവീണ് അതിഥിത്തൊഴിലാളിക്ക് പരുക്ക്. റോഡിലൂടെ പോയിരുന്ന ഗുഡ്സ് ലോറി തകർന്നു. മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ 1, 2 തീയതികളിലായി നടന്ന പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മരത്തംകോട് വായനശാല ഫ്രണ്ട്സ് കമ്മിറ്റി ഉയർത്തിയ പന്തലാണ് ഉച്ചയോടെ അഴിച്ചുമാറ്റുന്നതിനിടെ റോഡിലേക്ക് വീണത്.
തൊഴിലാളിയായ പ്രദീപിനാണ് പരുക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തൽ ഗുഡ്സ് ലോറിയുടെ മുകളിലേക്കാണ് വീണത്. ചിറയ്ക്കൽ സ്വദേശിയായ വിനീഷ് ഓടിച്ചിരുന്ന ലോറിയാണ് തകർന്നത്. തലനാരിഴയ്ക്കാണ് വിനീഷ് രക്ഷപ്പെട്ടത്. വടക്കാഞ്ചേരി – കുന്നംകുളം സംസ്ഥാന പാതയിലാണ് പന്തൽ വീണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

