ഭിന്നശേഷിക്കാർക്ക് തൊഴിൽപരിശീലനം:
അടൂർ ∙ കേരള സർക്കാരിന്റെ പ്രചോദനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാർക്കു സൗജന്യ തൊഴിൽപരിശീലനം ഒരുക്കുന്നു. ഡേറ്റ എൻട്രി, തയ്യൽ, എംബ്രോയ്ഡറി എന്നിവയ്ക്കാണ് പരിശീലനം.
അടൂർ ദീപ്തി വൊക്കേഷനൽ ട്രെയിനിങ്സ് സെന്ററിൽ നടത്തുന്ന പരിശീലനത്തിൽ 18 വയസ്സ് കഴിഞ്ഞ, 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 10ന് മുൻപ് ലഭിക്കണം.
9847234229.
അധ്യാപക ഒഴിവ്
മാങ്കോട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അറബിക് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം നാളെ 10ന്.
റേഡിയോഗ്രഫർ
പത്തനംതിട്ട ∙ ജനറൽ ആശുപത്രിയിലേക്ക് റേഡിയോഗ്രഫർ നിയമനത്തിന് 10ന് 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖം നടക്കും.യോഗ്യത: ഡിപ്ലോമ റേഡിയോളജിക്കൽ ടെക്നോളജി /ബാച്ചിലർ ഇൻ മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി.
എക്സ്റേ/ സിടി/ മാമോഗ്രാഫി ഇവയിൽ ഏതിലെങ്കിലും 2 വർഷത്തെ പ്രവൃത്തി പരിചയം. കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.
പ്രായപരിധി 40. 0468 2222364.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ ചേർത്തോട്, മുരണി, മടുക്കോലി, കുറ്റിപ്പൂവം, സിഎംഎസ്, പുള്ളോലി ക്രഷർ, പരുത്തനാംകുഴി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
∙തേക്കുതോട്, കരിമാൻതോട്, തൂമ്പാക്കുളം, മൂർത്തിമൺ, പ്ലാന്റേഷൻ, അള്ളുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സംയുക്ത തപാൽ മേള ശനിയാഴ്ച
തിരുവല്ല ∙ ഭാരതീയ തപാൽ വകുപ്പ് തിരുവല്ല ഡിവിഷനും മല്ലപ്പള്ളി സബ് ഡിവിഷനും ചേർന്ന് 8 നു 10 മുതൽ കവിയൂർ സബ് പോസ്റ്റ് ഓഫിസിൽ ആധാർ , അക്കൗണ്ട് സംയുക്ത തപാൽ മേള നടത്തും. ഈ മേളയിൽ എല്ലാവിധ തപാൽ സേവനങ്ങളും ലഭ്യമാണ്.പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്താനും അവസരമുണ്ട്.
15 വയസ്സിനു താഴെ ആധാർ എടുത്തിട്ടുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ പുതുക്കാനും പറ്റും. നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്താൻ പാസ്പോർട്ട്, പാൻ,റേഷൻ കാർഡ്, വോട്ടർ കാർഡ് തുടങ്ങിയ യഥാർഥ രേഖകളുമായി എത്തണം.
പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക്, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് സേവനങ്ങൾ തുടങ്ങിയവ ലഭ്യമാണ്.
വോളിബോൾ ചാംപ്യൻഷിപ് 9ന്
പത്തനംതിട്ട∙ സംസ്ഥാന സീനിയർ പുരുഷ – വനിതാ വോളിബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള ചാംപ്യൻഷിപ്പും സെലക്ഷൻ ട്രയൽസും 9ന് 8ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ക്ലബ്ബുകൾ ഇന്ന് റജിസ്റ്റർ ചെയ്യണം.
7907881957. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

