പുനലൂർ ∙ ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷത്തിന് ശേഷം ചെമ്മന്തൂർ ഇൻഡോർ സ്റ്റേഡിയം തുറന്നു. ആദ്യ വോളിബോൾ പ്രദർശന മത്സരവും സംഘടിപ്പിച്ചു.
കിഫ്ബിയുടെ 5.65 കോടി രൂപ ചെലവഴിച്ചാണ് നഗരസഭാ സ്ഥലത്ത് സ്റ്റേഡിയം നിർമിച്ചത്. ഏറെ വിവാദങ്ങൾക്ക് ശേഷം നിർമാണം പൂർത്തിയാക്കി 2023 ജൂണിൽ ഉദ്ഘാടനം ചെയ്തിരുന്നു.
എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മത്സരങ്ങൾ നടത്താൻ കഴിയാതെ ഇത്രയും കാലം അടച്ചിട്ടു.
കായിക വകുപ്പ് കൂടുതൽ ഫണ്ട് അനുവദിച്ചു ബാക്കി പണി പൂർത്തിയാക്കിയാണ് വീണ്ടും തുറന്നത്. ബാഡ്മിന്റൻ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ കോർട്ടുകളും അനുബന്ധ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
നഗരസഭ അധ്യക്ഷ കെ.പുഷ്പലത, ഉപാധ്യക്ഷൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ പ്രിയ പിള്ള, ബിനോയ് രാജൻ, പി.എ.അനസ്, നഗരസഭ കൗൺസിലർമാർ, മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ, മുൻ വൈസ് ചെയർമാൻ ഡി.ദിനേശൻ, ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രതിനിധി എം.എസ്. ഖുറേഷി തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

