മുംബൈ ∙ സന്യാസിയായി മാറിയ മുൻകാല നടി മമത കുൽക്കർണി പൻവേലിൽ മലയാളികളുടെ നേതൃത്വത്തിലുള്ള അഗതി മന്ദിരം സന്ദർശിച്ചു. മമതയുടെ സഹോദരി മിഥില കുൽക്കർണിയെ 2023ൽ മരിക്കുന്നതുവരെ സീൽ ആശ്രമത്തിലാണു പരിപാലിച്ചിരുന്നത്.
അതിനു നന്ദി അറിയിക്കാനാണു പാസ്റ്റർ കെ.എം.ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ആശ്രമത്തിൽ നടിയെത്തിയത്. മമത വിദേശത്തായിരുന്നപ്പോഴാണു സഹോദരി ആശ്രയമില്ലാതെ ഒറ്റപ്പെട്ടത്.
കേസുകൾ ഉൾപ്പെടെയുള്ളതിനാൽ മമതയ്ക്ക് അന്ന് ഇന്ത്യയിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. എല്ലാ അന്തേവാസികൾക്കും സീൽ ആശ്രമത്തിൽ മികച്ച പരിചരണമാണു ലഭിക്കുന്നതെന്നു മമത പറഞ്ഞു.
375 പേരെയാണു നിലവിൽ ആശ്രമത്തിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

