ദുബൈ: സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നിലപാട് തിരുത്തി റാപ്പർ വേടൻ. മന്ത്രിയുടെ വാക്കുകൾ തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും, ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് അംഗീകാരവും പ്രോത്സാഹനവുമാണ് അദ്ദേഹം നൽകിയതെന്നും വേടൻ വ്യക്തമാക്കി.
ഈ പുരസ്കാരം തനിക്കും തന്നെപ്പോലുള്ള മറ്റ് സ്വതന്ത്ര കലാകാരന്മാർക്കും കൂടുതൽ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ‘വേടന് പോലും പുരസ്കാരം നൽകി’ എന്ന മന്ത്രിയുടെ പരാമർശം അപമാനകരമാണെന്നും ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പറഞ്ഞിരുന്നു.
ഈ പ്രസ്താവനയാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ‘കുതന്ത്രം’ (വിയർപ്പ് തുന്നിയിട്ട
കുപ്പായം) എന്ന ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. സിനിമയിലെ മുഖ്യകഥാപാത്രങ്ങളുടെ പാർശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളും സന്തോഷങ്ങളും പുതിയ ബിംബങ്ങളിലൂടെയും ലളിതമായ വാക്കുകളിലൂടെയും പകർത്തിയതിലെ രചനാ മികവ് പരിഗണിച്ചാണ് പുരസ്കാരമെന്ന് ജൂറി വിലയിരുത്തി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

