ആലപ്പുഴ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഎ) വീടുകളിലെത്തി വിവരശേഖരണം തുടങ്ങി. 1709 ബിഎൽഒമാരാണു ജില്ലയിൽ വിവരശേഖരണം നടത്തുന്നത്.
2025ലെ വോട്ടർപട്ടികയിൽ പേരുള്ള എല്ലാവർക്കും ബിഎൽഒമാർ വീടുകളിലെത്തി എന്യൂമറേഷൻ ഫോം നൽകും. ഇതു പൂരിപ്പിച്ചു തിരിച്ചേൽപിക്കണം.
2002ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് എസ്ഐആർ നടപ്പാക്കുന്നത്.
ഓരോ വീട്ടിലും 2002ലെ പട്ടികയിൽ പേരുള്ളവർക്കൊപ്പം മറ്റ് അംഗങ്ങളുടെ പേരുകൾ കൂടി എന്യൂമറേഷൻ ഫോമിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടിച്ചേർത്താണു കരട് പട്ടിക പ്രസിദ്ധീകരിക്കുക. 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്ഐആർ നടപ്പാക്കുമ്പോൾ ജില്ലയിലെ 10 ലക്ഷത്തോളം പേരുടെ വിവരങ്ങൾ കൂടി വോട്ടർപട്ടികയിൽ ചേർക്കേണ്ടിവരുമെന്നാണു തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നിഗമനം.
2025 ഒക്ടോബർ 27നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയനുസരിച്ച് ജില്ലയിൽ 17,89,549 വോട്ടർമാരുണ്ട്.
2002ലെ വോട്ടർ പട്ടികയനുസരിച്ച് 7,76,553 വോട്ടർമാർ ജില്ലയിൽ ഉണ്ടായിരുന്നു. ആ പട്ടികയിൽ ഇല്ലാതിരുന്ന 10.02 ലക്ഷത്തോളം പേരുടെ വിവരങ്ങളാണു കൂട്ടിച്ചേർക്കേണ്ടിവരിക.
2002ലെ പട്ടികയിൽ ഉണ്ടായിരുന്നതിൽ മരിച്ചുപോയവരുടെയും താമസം മാറിയവരുടെയും പേരുകൾ നീക്കം ചെയ്യുകയും വേണം. ഡിസംബർ 4 വരെയാണു വിവരശേഖരണം.
ഡിസംബർ 12നു കരട് പട്ടിക പ്രസിദ്ധീകരിക്കും. കരടുപട്ടികയിൽ പരാതികൾ സമർപ്പിക്കാൻ ജനുവരി 8 വരെ സമയമുണ്ട്.
ഫെബ്രുവരി 7ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

