കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ പാടശേഖരത്തിൽ പഞ്ചായത്ത് അധീനതയിലുള്ള മണ്ണ് സ്വകാര്യ വ്യക്തി വയലിൽ നിരത്താൻ ശ്രമിച്ചു; പരാതിയുമായി കർഷകരും പാടശേഖര സമിതി കോഓർഡിനേഷൻ കമ്മിറ്റിയും. മാവറ നീലിയാട് തോടിന്റെ ചെമ്പര കുമ്പിൾ കയം നിർമാണവുമായി ബന്ധപ്പെട്ട് തോട്ടിൽ നിന്നു പുറത്തിട്ട
കല്ലും മണ്ണുമാണ് വയലിൽ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ നിരത്താൻ ശ്രമിച്ചത്.
കർഷകരുടെ സമയോചിത ഇടപെടൽ നിമിത്തം വയൽ നികത്തൽ നിർത്തി വാഹനം കൊണ്ടുപോകുകയായിരുന്നു എന്നു പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ഇതു സംബന്ധിച്ച് തൃത്താല പൊലീസിലും കൃഷിഭവനിലും പരാതി നൽകിയിട്ടുണ്ട്.
മണ്ണ് നേരത്തെ ലേലം ചെയ്തിരുന്നെങ്കിലും നീക്കം ചെയ്തിരുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

