പാണത്തൂർ ∙ റോഡിൽ നിർത്തിയിട്ട് മരക്കഷണങ്ങൾ കയറ്റുകയായിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ 8 മണിയോടെ ബളാംതോട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
പാലയിൽ നിന്നും പാണത്തൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ബസിൽ കണ്ടക്ടർ, ഡ്രൈവർ എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്.
ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. റോഡിൽ വളവിൽ ലോറി അനധികൃതമായി നിർത്തിയിട്ടത് അപകടത്തിന് കാരണമായതായി പറയുന്നു.
നിർമാണം നടക്കുന്ന പാതയിൽ പല സ്ഥലത്തും ഇത്തരത്തിൽ റോഡിന്റെ ഒരു ഭാഗത്ത് വലിയ ലോറികൾ നിർത്തി മരം കയറ്റുന്നത് അപകട
ഭീഷണി ഉണ്ടാക്കുന്നതായി പരാതിയുണ്ട്. പനത്തടി പഞ്ചായത്ത് ജനജാഗ്രത സമിതിയിൽ പാതയോരത്ത് മരം ഇടുന്നത് സംബന്ധിച്ച് പരാതി ഉയർന്നിരുന്നെങ്കിലും ഇതു സംബന്ധിച്ച് പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സ്ഥലം പോലും നൽകാതെയാണ് ഇത്തരത്തിൽ ലോറികൾ മണിക്കൂറുകളോളം നിർത്തിയിടുന്നത്. വീതികുറഞ്ഞ റോഡിലും, ആവശ്യത്തിന് സ്ഥലം സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലും ഗതാഗതത്തിന് തടസ്സമാകുന്ന തരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മരം ലോഡ് ചെയ്യുന്നതിനെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

