തൃക്കരിപ്പൂർ ∙ കടലും കായലും പുണർന്നൊഴുകുന്ന വലിയപറമ്പ് തീരത്തിന്റെ മനോഹര കാഴ്ചകളിലേക്ക് ഇടയിലക്കാട് മുനമ്പും എത്തി. കവ്വായി കായലിലേക്കു വാലുപോലെ തള്ളി നിൽക്കുന്ന, ആൾപ്പെരുമാറ്റം കുറഞ്ഞ ഇടയിലക്കാട് മുനമ്പ് ഇനിമുതൽ മുനമ്പല്ല, വലിയപറമ്പ് പഞ്ചായത്തിലെ ‘ബ്യൂട്ടി സ്പോട്ടാ’ണ്.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ചമയിച്ചൊരുക്കിയ ബ്യൂട്ടി സ്പോട് ഇന്നലെ പ്രകൃതി സൗന്ദര്യം ദർശിക്കാനെത്തുന്നവർക്ക് തുറന്നുകൊടുത്തു.
വിനോദ സഞ്ചാര രംഗത്ത് ഇടം പിടിച്ച വലിയപറമ്പിൽ തീരദേശ പരിപാലന നിയമം ടൂറിസം വികസനത്തിനു തടസ്സം പിടിക്കുമ്പോഴും കിട്ടാവുന്ന സൗകര്യം ഉപയോഗപ്പെടുത്തി ടൂറിസം മേഖലയിൽ ചെറുകിട പദ്ധതികൾ നടപ്പാക്കാമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാർഢ്യത്തിന്റ ഭാഗമാണ് ബ്യൂട്ടി സ്പോട്ടെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
വലിയപറമ്പിന്റെ വടക്കൻ മേഖലയിലെ പുലിമുട്ടിലും മധ്യഭാഗത്തുള്ള വലിയപറമ്പ് ബീച്ചിലും ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ബ്യൂട്ടി സ്പോട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.ശ്യാമള അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, കെ.മനോഹരൻ, ഇ.കെ.മല്ലിക, പഞ്ചായത്ത് അംഗങ്ങളായ കെ.അജിത, എം.അബ്ദുൽ സലാം, പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപ് കുമാർ, സമീറ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

