ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ മെലിയാപ്പുട്ടി ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിൽ, ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനികളെക്കൊണ്ട് കാൽ തിരുമ്മിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. കസേരയിലിരിക്കുന്ന അധ്യാപികയുടെ കാലുകൾ വിദ്യാർത്ഥിനികൾ നിലത്തിരുന്ന് തിരുമ്മുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്.
സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സംയോജിത ഗോത്ര വികസന ഏജൻസി സീതാംപേട്ട പ്രോജക്ട് ഓഫീസർ പവാർ സ്വപ്നിൽ ജഗന്നാഥ് വ്യക്തമാക്കി.
തലേദിവസം തെന്നിവീണ് കാൽമുട്ടിന് കടുത്ത വേദനയുണ്ടായിരുന്നുവെന്നും, ഇതറിഞ്ഞ വിദ്യാർത്ഥിനികൾ സ്വമേധയാ സഹായിക്കുകയായിരുന്നുവെന്നും അധ്യാപിക നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ സംഭവം വിവാദമായതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.
അധ്യാപികയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് സസ്പെൻഷൻ.
വിദ്യാർത്ഥികളെക്കൊണ്ട് ഇത്തരം ജോലികൾ ചെയ്യിപ്പിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

