അടിമാലി ∙ വിശപ്പുരഹിത അടിമാലി പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ പഞ്ചായത്ത് സ്ഥാപിച്ച ഫ്രീ ഫുഡ് കൗണ്ടർ (വിസി കൂളർ) കാലി ആയിട്ട് ആഴ്ചകൾ പിന്നിടുന്നു. 2024–25 വർഷത്തെ പദ്ധതിയിൽപെടുത്തിയാണ് 6 മാസം മുൻപ് ആശുപത്രിയിൽ വിശപ്പുരഹിത കൗണ്ടർ സ്ഥാപിച്ചത്.
ഒരു മാസം മുൻപ് എസ്എൻഡിപി വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് ആഹാര സാധനങ്ങൾ എത്തിച്ചതിനു ശേഷം പിന്നീട് ആരും തിരിഞ്ഞു നോക്കിയിട്ടില്ല.കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഒരു മാസം പോലും കൗണ്ടറിൽ ആഹാര സാധനങ്ങൾ ലഭ്യമായിട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
സുമനസ്സുകൾക്കും ഇവിടെ ആഹാര സാധനങ്ങൾ നിക്ഷേപിക്കാൻ കഴിയും വിധമാണ് പദ്ധതി നടപ്പാക്കിയത്.ആദ്യഘട്ടത്തിൽ കുടിവെള്ളം, ബ്രഡ്, റൊട്ടി, ബിസ്കറ്റ് എന്നിവ കൂളറിൽ ഉണ്ടാകും എന്നാണ് ഉദ്ഘാടന സമയത്ത് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇവ കൂളറിൽ എത്തിക്കുന്നതിനു വേണ്ട
മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല. ആഹാര സാധനങ്ങൾ എത്തിച്ചില്ലെങ്കിലും കുപ്പി വെള്ളം എങ്കിലും ലഭ്യമായാൽ മതിയെന്നാണ് ചികിത്സ തേടി എത്തുന്നവർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

