ചമ്പക്കുളം ∙ നവീകരിച്ച ചമ്പക്കുളം കുടുംബാരോഗ്യ കേന്ദ്രവും അത്യാധുനിക സംവിധാനങ്ങളോടുകൂടി സജ്ജമാക്കിയ ഹൈടെക് ലാബും മന്ത്രി വീണാ ജോർജ് നാടിനു സമർപ്പിച്ചു. മന്ത്രി ഓൺലൈനായിട്ടാണ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന സമ്മേളനത്തിനു തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. 17 മുതൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും നിലവിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ടും എൻഎച്ച്എം ഫണ്ടും ഉപയോഗിച്ച് 57.90 ലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പിലാക്കിയത്.
ജനറൽ ഒപിക്കു പുറമേ നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഫിസിയോതെറപ്പി, മാനസികാരോഗ്യ വിഭാഗം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹൈടെക് ലാബ് കൂടി പ്രവർത്തനസജ്ജമായതോടെ മെച്ചപ്പെട്ട
ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്കു ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.4200 ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലകളിലായി നവീകരിച്ച ആശുപത്രി കെട്ടിടം മികച്ച സൗകര്യങ്ങളോടെയാണു പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി കെട്ടിടം ബലപ്പെടുത്തി തറയിൽ ടൈൽ വിരിച്ചു.
വൈദ്യുതി സംവിധാനം ഒരുക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തു.അത്യാഹിത വിഭാഗം, നിരീക്ഷണമുറി, പരിശോധനാ മുറി, 2 ഔട്ട്പേഷ്യന്റ് വിഭാഗങ്ങൾ (ഒപി), ഡ്രസിങ് റൂം, ശുചിമുറി സൗകര്യം തുടങ്ങിയവ താഴത്തെ നിലയിലായി ഒരുക്കിയിട്ടുണ്ട്.
ഓഫിസ്, മെഡിക്കൽ ഓഫിസർ റൂം, ഡോക്ടേഴ്സ് റൂം തുടങ്ങിയവ മുകളിലത്തെ നിലയിലായാണു സജ്ജീകരിച്ചിരിക്കുന്നത്.നവീകരിച്ച ഹൈടെക് ലാബിൽ നൂറിലധികം പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീകാന്ത്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ് മുടന്താഞ്ഞലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ഷീല സജീവ്, ജയശ്രീ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി രാജേന്ദ്രൻ, മധു സി.കൊളങ്ങര, ഗോകുൽ ഷാജി, പഞ്ചായത്ത് അംഗം തോമസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

