തൊടുപുഴ ∙ ദേശീയപാതയിലെ നിർമാണ പ്രശ്നങ്ങൾ, ഗതാഗതക്കുരുക്ക് എന്നിവ പ്രതികൂലമായി ബാധിച്ച മൂന്നാർ ടൂറിസത്തെ തകർത്ത് ടാക്സി ഡ്രൈവർമാരുടെ ആക്രമണങ്ങൾ. വിനോദസഞ്ചാരികൾ നിരന്തരം ആക്രമിക്കപ്പെടുന്നതിനാൽ മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളിൽ വരുമാനം കുറഞ്ഞതായി റിപ്പോർട്ടുകൾ.
∙ഇരവികുളം ദേശീയോദ്യാനം
പാമ്പാടുംചോല ദേശീയ പാർക്ക്
ചിന്നാർ വന്യജീവിസങ്കേതം
വാഗമൺ, തേക്കടി: ആളൊഴുകുന്നു
ഇടുക്കി ജില്ലയിൽ വാഗമൺ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ട്.
അതിനനുസരിച്ചു വരുമാനവും കൂടുന്നു. വാഗമൺ പൈൻവാലിയിൽനിന്ന് ഈ വർഷം മാർച്ച് വരെ 77.15 ലക്ഷം രൂപ വരുമാനം ലഭിച്ചു.
കാൽവരി മൗണ്ടിൽനിന്ന് 25 ലക്ഷവും തൊമ്മൻകുത്തിൽനിന്ന് 7 ലക്ഷവും ലഭിച്ചു. മൂന്നാറിനു സമീപം ചൊക്രമുടിയിൽനിന്നു മാർച്ച് വരെ 13.59 ലക്ഷം രൂപയാണു വരുമാനം.
ഓൺലൈൻ ടാക്സിക്ക് മൂന്നാറിൽ ‘നോ എൻട്രി’
മൂന്നാർ ∙ ഓൺലൈൻ ടാക്സി കാറിൽ മൂന്നാറിലെത്തുന്ന ഭൂരിഭാഗം പേരും നേരിടുന്ന ദുരനുഭവമാണു കഴിഞ്ഞയാഴ്ച മുംബൈ സ്വദേശി ജാൻവിയും നേരിട്ടത്.
രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും ഓൺലൈൻ ടാക്സി വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും മൂന്നാറിൽ അപ്രഖ്യാപിത ‘നോ എൻട്രി’ ടാക്സി ഡ്രൈവർമാർ നടപ്പാക്കുന്നതായി ജനങ്ങൾ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ മർദിച്ചതും തടഞ്ഞതുമുൾപ്പെടെ ഒട്ടേറെ സംഭവങ്ങളാണു മൂന്നാർ, ആനച്ചാൽ എന്നിവിടങ്ങളിലുണ്ടായത്.
ഓൺലൈൻ ടാക്സി ഓടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ ഡ്രൈവർമാരായ കോ ഴിക്കോട് കല്ലടിക്കുന്ന് സ്വദേശി ജിജു ജയനു മാർച്ച് 4നും നെടുമ്പാശേരി അത്താണി സ്വദേശി സ്വപ്നേശിന് ഏപ്രിൽ 7നും മർദനമേറ്റിരുന്നു.
വാഹനങ്ങൾ തകർത്ത സംഭവങ്ങളും ഒട്ടേറെയാണ്.
സഞ്ചാരികൾക്കു വാടകയ്ക്കു നൽകാനായി എത്തിച്ച ഇരുചക്രവാഹനങ്ങൾ 2 വർഷം മുൻപു ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധത്തെത്തുടർന്നു തിരികെക്കൊണ്ടുപോയിരുന്നു.ഇത്തരം സംഭവങ്ങൾക്കെല്ലാം പ്രാദേശിക നേതാക്കളും ചില പൊലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി മൂന്നാറിൽ ഇറക്കിയ ഡബിൾ ഡെക്കർ ബസിനെതിരെയും ടാക്സി ഡ്രൈവർമാർ പ്രതിഷേധിച്ചിരുന്നു. ബസ് ഉദ്ഘാടനത്തിനായെത്തിയ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ വഴിയിൽ തടയുകയും ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

