പാലക്കാട് ∙ സംസ്ഥാന കായികമേളയിൽ മെഡലുകൾ വാരിക്കൂട്ടി പാലക്കാടിന്റെ അഭിമാനമായ വിഎംഎച്ച്എസ് വടവന്നൂർ സ്കൂളിലെ താരങ്ങൾക്കും കായികാധ്യാപകനും പാലക്കാടിന്റെ സ്വീകരണം. മെഡൽ നേടിയ 13 താരങ്ങളെയും കൊണ്ട് തുറന്ന വാഹനത്തിൽ മോയൻ സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച സ്വീകരണയാത്ര നഗരം ചുറ്റി അനുമോദനം ഏറ്റുവാങ്ങി.
കൊടുവായൂർ, പുതുനഗരം, കൊല്ലങ്കോട്, കരിപ്പോട്, വടവന്നൂർ എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ അനുമോദന സമ്മേളനം വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
മെഡൽ നേടിയ വടവന്നൂരിലെ കായികതാരങ്ങളെയും കായികാധ്യാപകൻ അർജുൻ ഹരിദാസ്, പരിശീലകരായ അജയകുമാർ, അശ്വിൻ ഹരിദാസ് എന്നിവരെയും കെ.ബാബു എംഎൽഎ പൊന്നാട
അണിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.സിന്ധു അധ്യക്ഷത വഹിച്ചു.
പ്രാധാനാധ്യാപകൻ പി.ജി.ഗിരീഷ് കുമാർ, പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ, ഡിഡിഇ സലീന ബീവി, വടവന്നൂർ സ്കൂൾ മാനേജർ വി.വാസുദേവൻ, പിടിഎ പ്രസിഡന്റ് സി.ചന്ദ്രദാസ്, അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസി. സി.ഹരിദാസ്, കെ.എസ്.ജിൻസ്, എ.എൻ.അനുരാഗ്, എം.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വടവന്നൂരിന് ചരിത്രനേട്ടം
സംസ്ഥാന കായികമേളയിലേക്ക് 13 താരങ്ങളുമായി മത്സരിച്ച് ട്രിപ്പിൾ സ്വർണമുൾപ്പെടെ, 18 മെഡലുകൾ നേടി സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമാണ് പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ് സ്കൂൾ ടീം സ്വന്തമാക്കിയത്.
മികച്ച സൗകര്യങ്ങളുള്ള സ്പോർട്സ് സ്കൂളുകളെ പിന്നിലാക്കിയാണ് വടവന്നൂർ സ്കൂളിന്റെ സ്വർണ നേട്ടം. കുട്ടികളുടെ കഠിനപ്രയത്നത്തോടൊപ്പം കായികാധ്യാപകൻ അർജുൻ ഹരിദാസിന്റെ മികച്ച നേതൃത്വവുമാണ് സ്കൂളിന്റെ വിജയത്തിനു പിന്നിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

