കടയ്ക്കൽ∙ അച്ഛന്റെ ഒക്കത്തിരുന്ന് സാധിക നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തപ്പോൾ നാട്ടുകാർ അത് ആഘോഷമാക്കി. ജന്മനാ നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധികയ്ക്കും സമീപവാസികൾക്കും വീട്ടിലേക്ക് പോകാൻ റോഡ് വേണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്.
പഞ്ചായത്ത് അംഗം എ.ആർ.ഇർഷാദിന്റെ ശ്രമത്തിൽ നാട്ടുകാരുടെ പിന്തുണയോടെയാണ് റോഡ് യാഥാർഥ്യമാക്കിയത്. മങ്കാട് സുഭാഷ് ഭവനിൽ അഭിലാഷിന്റെയും മകളാണ് മങ്കാട് യുപിഎസിലെ വിദ്യാർഥിനിയായ സാധിക. സുധാകരൻ, മൻസൂർ, നന്ദനൻ, ജലീൽ, ഭാർഗവിയമ്മ, മോഹനൻ നായർ, ബിന്ദു, ലീല, വിക്രമൻ, നളിനാക്ഷൻ, കലമാക്ഷിയമ്മ, സരസ്വതി, ലളിത, സുരേഷ്, ഇന്ദിര, അഭിലാഷ്, ശിവരാജൻ പിള്ള, വിജയലക്ഷ്മി ഷുക്കൂർ എന്നിവർ റോഡിനായി സ്ഥലം വിട്ടു നൽകി.
5 മീറ്റർ വീതിയിൽ അര കിലോമീറ്ററിലധികം ദൂരത്തിലാണ് കുശവൂർക്കോണം ഉടയൻകാവ്, മങ്കാട് ക്ഷേത്രം റോഡ് യാഥാർഥ്യമാക്കിയത്. കാൽനട
യാത്ര പോലും സാഹസികമായിരുന്ന സ്ഥലം റോഡായപ്പോൾ ചെലവ് ഒന്നര ലക്ഷം രൂപ. 50,000 രൂപ പഞ്ചായത്ത് അംഗം കൂടി നൽകി റോഡ് നിർമാണം പൂർത്തിയാക്കി. നാട്ടുകാരുടെ കരഘോഷങ്ങൾക്കൊപ്പം അച്ഛന്റെ ഒക്കത്തിരുന്നാണ് സാധിക ഉദ്ഘാടകയായത്. പായസ വിതരണവും നടന്നു.
സാധികയ്ക്ക് ഇനി നല്ലൊരു വീടെന്ന സ്വപ്നം കൂടി ബാക്കിയുണ്ട്.് അതു കൂടി സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് അംഗം എ.ആർ.ഇർഷാദ് പറഞ്ഞു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

