മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്കിടെ പൊട്ടിയ പൈപ്പിൽ ചോർച്ച തുടരുന്നു. ഇതേ തുടർന്ന് നഗരത്തിൽ മൂന്നാം ദിവസവും ശുദ്ധജല വിതരണം തടസ്സപ്പെട്ടു. ശനിയാഴ്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശുദ്ധജല വിതരണം പുനരാരംഭിക്കും എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതെങ്കിലും പൊട്ടിയ ഭാഗത്തെ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചെങ്കിലും ചോർച്ച തുടരുകയാണ്. അതിനാൽ ഇവിടെ വീണ്ടും കുഴിച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും.
ഇതു മൂലം പഴയ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലെ ടാറിങ്ങും മുടങ്ങി. റോഡ് ടാറിങ്ങും മുടങ്ങി.
നഗരത്തിലെ വാഴപ്പിള്ളി, പെരുമറ്റം ഭാഗത്തേക്കുള്ള ജല വിതരണം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
ഇന്ന് അറ്റകുറ്റപ്പണികൾ തീർക്കാൻ കഴിഞ്ഞാൽ ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായുള്ള കാന നിർമാണത്തിനിടെയാണ് ജല അതോറിറ്റി ഇൻസ്പെക്ഷൻ ബംഗ്ലാവിനു മുകളിലുള്ള ജലസംഭരണിയിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

