മണ്ണാർക്കാട്∙ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ചങ്ങലീരി ജനകീയാരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിടം നാടിനു സമർപ്പിച്ചു. കെട്ടിടത്തിന്റെ മാലിന്യക്കുഴി നിർമാണത്തിനെതിരെ സമീപവാസി കോടതിയെ സമീപിച്ചതിനെ തുടർന്ന് വൻപൊലീസ് സന്നാഹവും എത്തിയിരുന്നു. കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി മേഖലയിലെ അഞ്ച് വാർഡുകൾക്കായി ഉപകേന്ദ്രം നിർമിക്കണമെന്ന് മനോരമ മുന്നോട്ടു വച്ച ആശയമാണ് യാഥാർഥ്യമായത്.
ഇതുമായി ബന്ധപ്പെട്ട് നിരന്തരം മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടന്റെ ഇടപെടലിലൂടെയാണ് 54 ലക്ഷം രൂപ ചെലവിൽ കെട്ടിടം യാഥാർഥ്യമായത്. നിർമാണം നിലച്ച ഘട്ടങ്ങളിലെല്ലാം മുസ്തഫയുടെ ക്രിയാത്മക ഇടപെടൽ ഫലം കണ്ടു.
സ്ഥിരം ഡോക്ടറുടെ സേവനം കൂടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിലെ മോതിക്കൽ, പറമ്പുള്ളി, വെണ്ടാംകുർശ്ശി, ചങ്ങലീരി, ഞെട്ടരക്കടവ് തുടങ്ങി അഞ്ചു വാർഡുകളിലുള്ളവർക്ക് ആശ്രയമായാണ് രണ്ടാം മൈലിൽ ആരോഗ്യ ഉപകേന്ദ്രം നിർമിച്ചത്.
പഞ്ചായത്ത് ആസ്ഥാനത്തു നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ചങ്ങലീരി നിവാസികൾക്ക് പഞ്ചായത്തിലെ നെച്ചുള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്താൻ പതിനഞ്ച് കിലോമീറ്റർ യാത്ര ചെയ്യണം.
ഈ ദുരവസ്ഥയ്ക്കാണ് പരിഹാരമായത്. എൻ.ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ, ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടൻ, പഞ്ചായത്ത് ഉപാധ്യക്ഷ റസീന വറോടൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂർ, നൗഫൽ തങ്ങൾ, പഞ്ചായത്തംഗങ്ങളായ ഷരീഫ് ചങ്ങലീരി, സിദ്ദീഖ് മല്ലിയിൽ, കെ.ലക്ഷ്മിക്കുട്ടി, ഡിഎംഒ ഡോ.റോഷ്, മെഡിക്കൽ ഓഫിസർ ഡോ.വി.പി.അബ്ദുൽ റഷീദ്, അസി.എൻജിനീയർ ബിനോയ്, അസീസ് പച്ചീരി, കെ.ഫിലിപ്പ്, എ.ടി.മോഹനൻ, ഷറഫുദ്ദീൻ ചങ്ങലീരി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

