കാസർകോട്∙ വിദ്യാർഥികളിൽ ഉത്തരവാദിത്തമുള്ള ഉപഭോക്തൃ സംസ്കാരം, ശാസ്ത്രീയ മാലിന്യ സംസ്കരണം തുടങ്ങിയവയിൽ താൽപര്യം വളർത്താൻ സ്കോളർഷിപ് നൽകുന്ന പദ്ധതിയുമായി ശുചിത്വമിഷൻ. ‘വിദ്യാർഥി ഹരിത സേന സ്കോളർഷിപ്- ഇക്കോ സെൻസ്’ എന്ന പേരിലാണ് സ്കൂൾ കുട്ടികൾക്കായി സ്കോളർഷിപ് നൽകുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണത്തിന്റെ മാതൃകാ പദ്ധതികൾക്കാണ് സ്കോളർഷിപ്.
ഒരു വിദ്യാർഥിക്ക് 1500 രൂപയാണ് നൽകുന്നത്. പഞ്ചായത്തിൽ 50 വിദ്യാർഥികൾക്കും നഗരസഭകളിൽ 75 പേർക്കുമാണ് ഇതു നൽകുന്നത്.
വിദ്യാർഥികളിൽ ശാസ്ത്രീയ പാഴ്വസ്തു പരിപാലനം, ഹരിത നൈപുണികൾ വികസിപ്പിക്കൽ, പാഴ്വസ്തുവുമായി ബന്ധപ്പെട്ട് പ്രാദേശിക പരിപാലനവുമായി നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തൽ, പാഴ്വസ്തുക്കളുടെ അളവ് കുറയ്ക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശ വകുപ്പും പൊതു വിദ്യാഭ്യാസവും ശുചിത്വ മിഷനും ചേർന്നാണ് സ്കോളർഷിപ് നൽകുന്നത്.
യുപി വിഭാഗത്തിലെ 6,7 ക്ലാസുകളിലെ വിദ്യാർഥികൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ 8,9 ക്ലാസുകളിലുള്ളവർക്കും ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് ഒന്നാംവർഷ വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ് നൽകുക. ശുചിത്വ മാലിന്യ സംസ്കരണ രംഗത്തുള്ള വിവിധ പ്രവർത്തനങ്ങൾ ആയിരിക്കും സ്കോളർഷിപ് ലഭിക്കാനായി ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി തദ്ദേശ വകുപ്പും വിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും ചേർന്നു ജില്ലയിൽ പ്രവർത്തനങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

