കൊച്ചി ∙ കഥയിൽ നിന്ന് തിരക്കഥയിലേക്കുള്ള ‘ ക്രിയേറ്റീവ് ഡിസ്റ്റൻസ് ’ എത്രയാണ് ? വൺലൈൻ എന്ന വണ്ടറിൽ നിന്ന് സിനിമയെന്ന വിസ്മയം വിടരുന്നതെങ്ങനെ ? അതിന്റെ അടരുകളിൽ ആരുടെയൊക്കെ കഠിനാധ്വാനവും സമർപ്പണവുമുണ്ട്. മലയാള മനോരമ സുഭാഷ് പാർക്കിൽ നവംബർ 27 മുതൽ 30 വരെയൊരുക്കുന്ന സാഹിത്യ –സാംസ്കാരികോത്സവമായ ഹോർത്തൂസിന്റെ ഭാഗമായ ഹോർത്തൂസ് വായന നാളെ മഹാരാജാസ് ക്യാംപസിൽ ചർച്ച ചെയ്യുന്നത് ‘ കഥ ടു തിരക്കഥ ’ എന്ന വിഷയമാണ്.
മഹാരാജാസ് കോളജ് ഫിലിംക്ലബ്ബിന്റെ സഹകരണത്തോടെയാണ് സിനിമാസംവാദം.
കോളജിലെ ജിഎൻആർ ഹാളിൽ നാളെ രാവിലെ 11 ന് ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടറും പ്രശസ്ത എഴുത്തുകാരനുമായ എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ സംവിധായകരായ രഞ്ജിത് ശങ്കർ, എബ്രിഡ് ഷൈൻ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, നിർമാതാവ് സന്ദീപ് സേനൻ എന്നിവർ സംവാദത്തിൽ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ.ജി.എൻ.പ്രകാശ് അധ്യക്ഷതവഹിക്കും. ഡോ.എം.എസ്.മുരളി, ഡോ.മഞ്ജു.വി.മധു തുടങ്ങിയവർ പങ്കെടുക്കും.
കപ്പൽ തകർന്ന് നടുക്കടലിൽ കുടുങ്ങിയ കൗമാരക്കാരനും കടുവയും കൊച്ചുബോട്ടിൽ നടത്തുന്ന ഉദ്വേഗഭരിതമായ യാത്രയുടെ കഥ പറഞ്ഞ വിഖ്യാത എഴുത്തുകാരൻ യാൻ മാർട്ടലിന്റെ എഴുത്തിനെ സംവാദത്തിൽ പരിചയപ്പെടുത്തും.
ഹോർത്തൂസിനെത്തുന്ന അതിഥികളിൽ പ്രമുഖനാണ് യാൻ മാർട്ടൽ. ഹോർത്തൂസിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. പ്രവേശനത്തിനായി റജിസ്റ്റർ ചെയ്യണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

