അമരാവതി: ആന്ധ്രാപ്രദേശ് മദ്യനയ അഴിമതിക്കേസിൽ മുൻ മന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജോഗി രമേഷിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ ജനാർദ്ദൻ റാവു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജോഗി രമേഷിൻ്റെ നിർദ്ദേശപ്രകാരമാണ് കുംഭകോണം നടത്തിയതെന്നും ഇതിനായി തനിക്ക് മൂന്ന് കോടി രൂപ വാഗ്ദാനം ലഭിച്ചിരുന്നതായും റാവു വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയെ തുടർന്ന് വ്യാഴാഴ്ച ജോഗിയുടെ വസതിയിൽ എസ്ഐടി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോഗിയുടെ സഹായി രാമുവിനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും എക്സൈസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

