കോഴിക്കോട്∙ പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ പാളയം പച്ചക്കറി മാർക്കറ്റ് കോ– ഓർഡിനേഷൻ കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് അഭിഭാഷക കമ്മിഷൻ തെളിവെടുപ്പ് നടത്തി. ഹൈക്കോടതിയിൽ നിന്നുള്ള അഡ്വ. എസ്.ഇന്ദുവാണ് തെളിവെടുത്തത്.
കല്ലുത്താൻ കടവിൽ പുതുതായി നിർമിച്ച മാർക്കറ്റ്, പാളയം മാർക്കറ്റ്, കോർപറേഷൻ ഓഫിസ് എന്നിവിടങ്ങളിലെല്ലാം തെളിവെടുത്തു. കല്ലുത്താൻ കടവിലെ സ്ഥലസൗകര്യം, പാളയത്തെ സൗകര്യം എന്നിവയെല്ലാം വിലയിരുത്തി.
കല്ലുത്താൻ കടവിൽ 5.50 ഏക്കറിലാണ് മാർക്കറ്റ് കെട്ടിടം പണിതത്. പാളയത്ത് 1.62 ഏക്കറിലാണ് മാർക്കറ്റുള്ളത്. കല്ലുത്താൻ കടവ് മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന റോഡുകളും അളന്ന് പരിശോധിച്ചു. കോർപറേഷൻ ജോയിന്റ് സെക്രട്ടറി പി.സോമശേഖരൻ, സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ.ബിജോയ്, പാളയം കോ– ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പി.കെ.കൃഷ്ണദാസ്, എ.ടി.അബ്ദു, നാസർ കരിമാടം, കാഡ്കോ പ്രതിനിധികൾ തുടങ്ങിയവർ അഭിഭാഷക കമ്മിഷനു മൊഴി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

