കോഴിക്കോട്: കൊടുവള്ളിയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് വൻ ക്രമക്കേട് എന്ന് റിപ്പോർട്ടാണ് പുറത്തുവരുന്നത്.
നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വോട്ട് വ്യാപകമായി മാറ്റിയതിന്റെ നോട്ടീസോ രേഖകളോ ഓഫിസിൽ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിയമപരമായല്ല വോട്ടുകൾ മാറ്റിയതെന്നും ഒരു നടപടിക്രമവും പാലിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഫോം 5,13,14 എന്നിവ നൽകിയ രേഖകളും വോട്ടർമാരെ മാറ്റിയതിന്റെ നോട്ടിസും നൽകിയ രേഖകൾ ഇല്ല.
AERO(assistant election reterning officer)ആണ് റിപ്പോർട്ട് നൽകിയത്. നടന്നത് വൻ ക്രമക്കേട് എന്ന് വ്യകതമാക്കുന്നത് ആണ് റിപ്പോർട്ട്.
എഇആർഒയുടെ റിപ്പോർട്ട് ശരിവെച്ച് എൽഎസ്ഡിജി ഡെപ്യൂട്ടി ഡയറക്ടർ രംഗത്തെത്തി. ഡെപ്യൂട്ടി ഡയറക്ടറും ഓഫീസിൽ നേരിട്ട് എത്തി പരിശോധന നടത്തിയിട്ടുണ്ട്.
ക്രമക്കേട് ശരി വെക്കുന്നതാണ് റിപ്പോർട്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

