കാസർകോട് ∙ വിദ്യാനഗർ ഗവ.കോളജ് കോംപൗണ്ടിലെ കാടുമൂടിക്കിടക്കുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള തീരുമാനം കെട്ടിടത്തിന്റെ ഉറപ്പ് പരിശോധിച്ച ശേഷം. മഴയിൽ ചോർന്നൊലിക്കുന്ന കുടുസ്സ് മുറി കെട്ടിടം പൊളിച്ചുനീക്കി മൂന്നുനില കെട്ടിടം പണിയുന്നതിന് ടൂറിസം വകുപ്പ് 60 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നിർദേശം പൊതുമരാമത്ത് വകുപ്പിനു സമർപ്പിച്ചിരുന്നു. എന്നാൽ നിലവിലുള്ള കെട്ടിടത്തിന്റെ കെട്ടുറപ്പ് പരിശോധിച്ചു അപകടാവസ്ഥ സ്ഥിരീകരിച്ച ശേഷം മാത്രമായിരിക്കും പുതിയ കെട്ടിടത്തിനു അനുമതി നൽകാൻ കഴിയുകയുള്ളൂവെന്നാണ് അധികൃത നിലപാട്.
വയറിങ് മാറ്റുന്നതിനു ഉൾപ്പെടെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് 14 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.എന്നാൽ ഭാവി വികസനം കൂടി ഉൾക്കൊണ്ട് വിപുലമായ സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കണമെന്ന ആവശ്യം പരക്കെ ഉയർന്നിട്ടുണ്ട്.
7 ലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് 2004ൽ ഉദ്ഘാടനം ചെയ്ത കെട്ടിടം. നിലവിലുള്ള മാനദണ്ഡം അനുസരിച്ച് 60 വർഷം പഴക്കമുള്ള കെട്ടിടം മാത്രമാണ് നീക്കം ചെയ്യാൻ അനുമതി നൽകുകയുള്ളൂ.
എന്നാൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതരുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പുതിയ കെട്ടിടം നിർമിക്കുന്നതിനു അനുമതി തേടാൻ കഴിയും. ഇല്ലെങ്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസ് 20 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ഈ കുടുസ്സ് കെട്ടിടത്തിൽ തന്നെ അറ്റകുറ്റപ്പണി ചെയ്തു തന്നെ ഒതുങ്ങേണ്ടി വരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

