ന്യൂഡൽഹി ∙ ടൂറിസം സീസണിനു മുന്നോടിയായി ആഭ്യന്തര, രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കുന്നതിനായി നൂതന ടൂറിസം ഉൽപന്നങ്ങളും പദ്ധതികളും അവതരിപ്പിച്ച് കേരള ടൂറിസം. ടൂറിസം വകുപ്പ് ഡൽഹിയിൽ സംഘടിപ്പിച്ച ‘നെറ്റ്വർക്ക് കേരള’ ബി2ബി ടൂറിസം മീറ്റിന്റെ ഭാഗമായാണ് പുതിയ ടൂറിസം ഉൽപന്നങ്ങളും കേരളത്തിന്റെ സവിശേഷതകളും പ്രദർശിപ്പിച്ചത്.
വെൽനസ് ടൂറിസം, സാഹസിക ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്നിവയാണ് സംസ്ഥാനം പുതുതായി നിക്ഷേപ സാധ്യത മുന്നോട്ടുവയ്ക്കുന്ന മേഖലകൾ.
ആഡംബരവും വിനോദവും സംയോജിപ്പിച്ചു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും മൈസ് ടൂറിസത്തിനും (സമ്മേളനങ്ങൾ, പ്രദർശനങ്ങൾ) കേരളം പ്രധാന കേന്ദ്രമായി മാറിയെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനം പുറത്തിറക്കിയ പുതിയ ഉൽപന്നങ്ങൾക്കും പാക്കേജുകൾക്കും ഇന്ത്യയിലെയും വിദേശത്തെയും പ്രധാന നഗരങ്ങളിലെ നെറ്റ്വർക്കിങ് ഇവന്റുകളിലും ടൂറിസം മേളകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ആഗോള ബ്രാൻഡ് എന്ന നിലയിൽ കേരളം സഞ്ചാരികൾക്ക് വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുന്നതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഡിസംബർ 12 ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പുമായി ചേർന്നു നിൽക്കുന്നതാണ് ഇത്തവണ കേരളത്തിലെ ടൂറിസം സീസൺ.
പുതിയ പദ്ധതികൾക്കൊപ്പം സംസ്ഥാനത്തിന്റെ തനത് പ്രത്യേകതകളും ഡൽഹിയിലെ ടൂറിസം കമ്പനികളുടെയും പ്ലാനേഴ്സിന്റെയും മുന്നിൽ കേരള ടൂറിസം ഇൻഫർമേഷൻ ഓഫിസർ എസ്.ശ്രീകുമാർ അവതരിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

