കൊച്ചി ∙ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് 0.25% കുറച്ചത് ഇന്ത്യയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നു ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വായ്പയെടുത്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകർ ഇന്ത്യ പോലെ പലിശ കൂടുതൽ ലഭിക്കുന്ന വിപണികളിൽ നിക്ഷേപിക്കും എന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
ഇപ്പോൾ ഇന്ത്യയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ശരാശരി 12% ആദായം കിട്ടുന്നുണ്ട്.
സമീപകാലത്ത് യുഎസ് പലിശനിരക്കിൽ ഇളവ് നൽകിത്തുടങ്ങിയത് 2020ലാണ്. അന്ന് 0.5% പലിശയാണ് കുറച്ചത്.
അതിന്റെ പ്രയോജനം ഇന്ത്യയ്ക്ക് ലഭിച്ചത് 2024 ലാണ്. അന്ന് 2 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിലേക്ക് ഒഴുകി എത്തിയത്.
അടുത്തടുത്തായി ഫെഡ് റിസർവ് നടത്തിയ അര ശതമാനം പലിശ ഇളവിന്റെ പ്രയോജനം ഇന്ത്യൻ വിപണിക്ക് വൈകാതെ കിട്ടിത്തുടങ്ങും എന്നാണ് വിപണി നിരീക്ഷകരുടെ കണക്കുകൂട്ടൽ.
അമേരിക്കയിലെ പലിശ നിരക്കിലുണ്ടാക്കുന്ന മാറ്റങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ കാര്യമായി സാധീനിക്കാറുണ്ട്. എന്നാൽ കണക്കു കൂട്ടൽ തെറ്റിച്ചുകൊണ്ട് വിപണി താഴേക്കു പോകുകയാണുണ്ടായത്.
സെൻസെക്സ് 592.67 പോയിന്റ് ഇടിഞ്ഞു 84,804.46ലും, നിഫ്റ്റി 176.05 പോയിന്റ് നഷ്ടത്തിൽ 25,877.85ലുമാണ് ക്ലോസ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

