ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാനത്ത് അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും തെരുവുനായകളെ നിയന്ത്രിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
സത്യവാങ്മൂലം സമർപ്പിക്കാൻ വൈകിയതിൽ ക്ഷമാപണം നടത്തിയ സർക്കാർ, ഇത് മനഃപൂർവ്വമല്ലെന്നും വിവരശേഖരണത്തിലെ കാലതാമസമാണ് ഇതിന് കാരണമെന്നും അറിയിച്ചു. എബിസി ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ അപ്രായോഗികമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് സംസ്ഥാന സർക്കാരിന് വേണ്ടി സത്യവാങ്മൂലം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

