തിരുവമ്പാടി ∙ സ്ഥിരം അപകടമേഖലയായി തിരുവമ്പാടി – കൂടരഞ്ഞി റോഡിലെ ചവലപ്പാറ ജംക്ഷൻ. മൂന്ന് റോഡുകൾ സംഗമിക്കുന്ന ഇവിടെ സിഗ്നൽ ബോർഡുകളോ റോഡ് മാർക്കിങ്ങോ ഇല്ല.
കൂടരഞ്ഞി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെടുന്നത്.അൽഫോൻസ കോളജ് റോഡും തിരുവമ്പാടി റോഡും വേർപിരിയുന്ന ഭാഗത്ത് പെട്ടെന്ന് വാഹനം എത്തിക്കഴിയുമ്പോൾ സ്ഥല പരിചയം ഇല്ലാത്തവർ വെട്ടിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
ഇന്നലെ ഇവിടെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. കൂടരഞ്ഞിയിലേക്കു പോകുമ്പോഴും ഇതേപോലെ ജംക്ഷനിലേക്ക് വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്ത സ്ഥിതിയുണ്ട്.ഈ റോഡിന്റെ നവീകരണം വർഷങ്ങളായി നീളുകയാണ്.
റോഡ് നവീകരണം പൂർത്തിയായ ശേഷം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അത് എത്രകാലം നീളുമെന്ന ആശങ്കയിലാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

