താമരശ്ശേരി ∙ ഫ്രഷ് കട്ട് സമരത്തിന്റെ പേരിൽ പഞ്ചായത്ത് മെംബറുടെ വീട് ചോദിച്ച് അയൽവാസികളെ ശല്യം ചെയ്യുന്ന പൊലീസ് നടപടി ഒഴിവാക്കാൻ വീട് തിരഞ്ഞ് വരുന്ന പൊലീസുകാർക്ക് നേർവഴി കാണിച്ച് മെംബറുടെ മക്കൾ വഴിവക്കിലും വീടിന് മുന്നിലും ദിശാ ബോർഡ് സ്ഥാപിച്ചു. താമരശ്ശേരി പഞ്ചായത്ത് മെംബർ ഷംസിത ഷാഫിയുടെ മക്കളാണ് വീടിനടുത്ത് ബോർഡ് വച്ചത്.
‘പൊലീസിന്റെ ശ്രദ്ധയ്ക്ക്, അയൽവാസികളെ ബുദ്ധി മുട്ടിക്കരുത്, മെംബറുടെ വീട് വലത് വശം ആദ്യം കാണുന്നത് എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. വീടിന്റെ മുന്നിൽ മുറ്റത്തുള്ള മരത്തിൽ ’ഇതാണ് ഞങ്ങളുടെ വീട്’ എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഉമ്മയെ അന്വേഷിച്ച് രാത്രിയും പകലും എത്തുന്ന പൊലീസ്, വീട് അന്വേഷിച്ച് അയൽവാസികളുടെ ഉറക്കം കെടുത്തുന്ന സാഹചര്യത്തിലാണ് ബോർഡ് സ്ഥാപിച്ചതെന്ന് ഷംസിത ഷാഫിയുടെ മൂത്ത മകൾ ഫാത്തിമ ശിഫ പറഞ്ഞു.
സംഘർഷത്തിൽ പൊലീസ് ഷംസിതയെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ 11 ദിവസമായി ഭർത്താവ് മുഹമ്മദ് ഷാഫിയോടൊപ്പം വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ഇവരുടെ മക്കളായ ഫാത്തിമ ശിഫ, ഷാലിമ ആസ്മി, മുഹമ്മദ് ഷാസിൽ എന്നിവരും വലിയുമ്മ സുഹറയുമാണ് വീട്ടിലുള്ളത്.
കഴിഞ്ഞ ദിവസം രാത്രി 12.15 ന് വീട്ടിൽ എത്തിയ പൊലീസ് 12.20ന് അടുത്ത വീട്ടിൽ എത്തി വീണ്ടും മെംബറുടെ വീട് അന്വേഷിച്ചത് എന്തിനെന്ന് അറിയില്ല. ഇന്നലെ ഇവിടെ എത്തിയ പൊലീസ് ബോർഡ് കണ്ട് കാരണം ചോദിച്ചെങ്കിലും മറുപടി കേട്ടതോടെ ഒന്നും മിണ്ടാതെ പോയി.
സംഭവ ശേഷം രണ്ട് ദിവസം മാത്രമാണ് ഇളയകുട്ടി സ്കൂളിൽ പോയത്.
ഉമ്മയെ അന്വേഷിച്ച് വരുന്ന പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങളും മറ്റും നേരിട്ടു കഴിയുന്ന ഇവരുടെ നിസ്സഹായാവസ്ഥ വേദനിപ്പിക്കുന്നതാണ്. സമര മുഖത്ത് ഉറച്ച് നിന്നതിനും ഒരു ജന പ്രതിനിധി എങ്ങനെ ആയിരിക്കണമെന്ന് തെളിയിച്ചതിനും ഒരു ജനതയുടെ വിശ്വാസം കാത്ത് സൂക്ഷിച്ചതിനും കരളുറപ്പിനും ഷംസിതയെ അഭിനന്ദിക്കുന്നു എന്നായിരുന്നു താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി സഹ പ്രവർത്തകയായ മെംബറുടെ മക്കൾ സ്ഥാപിച്ച ബോർഡിനെ പറ്റി പ്രതികരിച്ച് കുറിപ്പിട്ടത്.
ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഷംസിത ഷാഫി പ്രതി പട്ടികയിൽ രണ്ടാമതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

