കോഴിക്കോട് ∙ രാഷ്ട്രീയ ഏകതാ ദിവസ് ദിനാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റൺ ഫോർ യൂണിറ്റി 2025 മാരത്തൺ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ കോഴിക്കോട് ബീച്ചിൽ ഫ്ലാഗ് ഓഫ് ചെയ്തു. കോർപറേഷൻ ഓഫിസിന് മുൻവശത്തു നിന്നു തുടങ്ങിയ മാരത്തൺ ഗാന്ധി റോഡ് വഴി തിരിച്ച് ബീച്ചിലെത്തിയാണ് അവസാനിച്ചത്.
കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.
പവിത്രൻ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ വിനോദൻ, ടൗൺ സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മിഷണർ അഷ്റഫ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, സെന്റ് ജോസഫ്, പ്രോവിഡൻസ്, ആംഗ്ലോ ഇന്ത്യൻസ് എസ്പിസി സ്റ്റുഡൻസ് ഉൾപ്പെടെ 250 ൽ ഏറെ പേർ മാരത്തണിൽ പങ്കെടുത്തു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ്, കുന്ദമംഗലം എന്നിടങ്ങളിലും ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ സിദ്ദിക്കിന്റെ നേതൃത്വത്തിൽ ബേപ്പൂർ, ചാലിയം എന്നിവിടങ്ങളിലും മാരത്തൺ സംഘടിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

