വാഷിംഗ്ടൺ: അമേരിക്കയുമായുള്ള പുതിയ വ്യാപാര ഉടമ്പടിയുടെ സുപ്രധാന വിവരങ്ങൾ ദക്ഷിണ കൊറിയ പുറത്തുവിട്ടു. ഇരുരാജ്യങ്ങളും തമ്മിൽ കരാർ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ മുഖ്യ നയതന്ത്ര ഉപദേഷ്ടാവ് കിം യോങ്-ബോം വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
അതേസമയം, ദക്ഷിണ കൊറിയ പുറത്തുവിട്ട വിവരങ്ങൾ അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകൾ പുതിയ കരാർ പ്രകാരം ദക്ഷിണ കൊറിയൻ കാറുകൾക്കും വാഹന ഭാഗങ്ങൾക്കും അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ഇറക്കുമതി തീരുവ 15 ശതമാനമായി കുറയും. നേരത്തെ യു.എസുമായി സമാനമായ കരാറിലെത്തിയ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തുല്യമായ നിരക്കാണിത്.
ഈ തീരുമാനം കൊറിയൻ വാഹന വ്യവസായത്തിന് കരുത്തേകും. ഇതിന് പുറമെ, ഇരുരാജ്യങ്ങളും ചേർന്ന് 35,000 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപം നടത്താനും ധാരണയായിട്ടുണ്ട്.
ഇതിൽ 15,000 കോടി ഡോളർ കപ്പൽ നിർമ്മാണ മേഖലയിലെ സഹകരണത്തിനായാണ് നീക്കിവെക്കുക. കൊറിയൻ കമ്പനികളുടെ നിക്ഷേപവും ഗ്യാരണ്ടിയും ഉൾപ്പെടുന്ന ഈ പദ്ധതി, രാജ്യത്തെ കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും ദക്ഷിണ കൊറിയ പ്രതീക്ഷ പ്രകടിപ്പിച്ചു.
പദ്ധതികളിൽ നിന്നുള്ള ലാഭം, പ്രാരംഭ നിക്ഷേപം തിരികെ ലഭിക്കുന്നതുവരെ ഇരു രാജ്യങ്ങളും 50:50 അനുപാതത്തിൽ തുല്യമായി പങ്കിടും. വാണിജ്യപരമായി വിജയസാധ്യതയുള്ള പദ്ധതികളിൽ മാത്രമേ നിക്ഷേപം നടത്തുകയുള്ളൂ എന്നും കിം യോങ്-ബോം വ്യക്തമാക്കി.
നിക്ഷേപത്തിനാവശ്യമായ തുക കണ്ടെത്താൻ ദക്ഷിണ കൊറിയ രാജ്യത്തിനകത്ത് ബോണ്ടുകൾ പുറത്തിറക്കില്ല. പകരം, വിദേശ ആസ്തികളിൽ നിന്നുള്ള പലിശ, ലാഭവിഹിതം തുടങ്ങിയ വരുമാനമാണ് ഇതിനായി ഉപയോഗിക്കുക.
എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് കൊറിയ പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ മാതൃകയിൽ വിദേശ വിപണിയിൽ നിന്ന് ഫണ്ട് സമാഹരിക്കാനാണ് സാധ്യത. സെപ്റ്റംബറിൽ ജപ്പാൻ അമേരിക്കയുമായി ഒപ്പുവെച്ച കരാറിന് സമാനമായ ഘടനയാണ് ഈ ഉടമ്പടിക്കുമുള്ളത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

