മുണ്ടൂർ ∙ ഒടുവങ്ങാട് വീണ്ടും കാട്ടാന വിളയാട്ടം. നടീൽ കഴിഞ്ഞ പൂത്രപ്പാടം പാടശേഖരം ചവിട്ടി നശിപ്പിച്ചു.
പ്രദേശത്ത് തെങ്ങ്, വാഴ എന്നിവയും വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞാഴ്ച നടീലിന് ഒരുക്കിയ ഞാർ കാട്ടാനകൾ നശിപ്പിച്ചിരുന്നു.
അന്നേദിവസം നിലം ഒരുക്കാനെത്തിയ ട്രാക്ടർ കുത്തി കേടുവരുത്തുകയും ചെയ്തു. തുടർച്ചയായ ആനശല്യം കർഷകരെ ദുരിതത്തിലാക്കി.
അതേസമയം, ഇന്നലെ വൈകിട്ട് മുണ്ടൂർ ചെറുമലയിൽ മൂന്നു കാട്ടാനകൾ എത്തിയിട്ടുണ്ട്. നേരം ഇരുട്ടിയാൽ ഇവ ജനവാസകേന്ദ്രത്തിൽ എത്തുമെന്ന ആശങ്കയിലാണു നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

