കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
മെഡിക്കൽ ക്യാംപ്
പാലക്കാട്∙ സത്യസായി സേവാ സംഘടന നാളെ വൈകിട്ട് മൂന്നിനു കൊപ്പം ശ്രീ സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ജനറൽ മെഡിസിൻ–പ്രമേഹ ചികിത്സാ ക്യാംപ് നടത്തും. ഫോൺ: 9447972907, 8078743614.
നാളെ വൈകിട്ട് 4.30നു ശ്രീ സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ഹോമിയോപ്പതി ക്യാംപ് നടത്തും. ഫോൺ: 9447972907, 8078743614.
ലവൽ ക്രോസ് അടച്ചിടും
പാലക്കാട് ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാക്കര റെയിൽവേ ഗേറ്റ് നവംബർ എട്ടിനു രാവിലെ ഏഴു മുതൽ 12ന് രാത്രി ഏഴു വരെ അടച്ചിടും.
യാക്കര-പാലക്കാട് ടൗൺ വഴി പോകേണ്ട വാഹനങ്ങൾ ഇംഗ്ലിഷ് ചർച്ച്-ഡിപിഒ റോഡ് ഉപയോഗിക്കണം.
ഓംബുഡ്സ്മാൻ സിറ്റിങ് 10ന്
കുഴൽമന്ദം∙ മാത്തൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട
പരാതികളിൽ തീർപ്പു കൽപ്പിക്കുന്നതിന് ഓംബുഡ്സ്മാൻ സിറ്റിങ് നവംബർ പത്തിനു രണ്ടിന് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

