മുംബൈ: വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 339 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസിന് എല്ലാവരും പുറത്തായി.
93 പന്തിൽ 119 റൺസുമായി വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ചിഫീൽഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. എലീസെ പെറി 77 റൺസും, മധ്യനിരയിൽ ആഞ്ഞടിച്ച ആഷ്ലി ഗാർഡ്നർ 45 പന്തിൽ 63 റൺസും നേടിയതോടെ ഓസീസ് കൂറ്റൻ സ്കോറിലെത്തി.
ഇന്ത്യക്ക് വേണ്ടി ശ്രീചരിണിയും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.
ലോകകപ്പ് ചരിത്രത്തിൽ സെമിയിലോ ഫൈനലിലോ 300 റൺസിന് മുകളിലുള്ള വിജയലക്ഷ്യം ഒരു ടീമും പിന്തുടർന്ന് വിജയിച്ചിട്ടില്ല. ഓസീസിനെ വിറപ്പിച്ച് തുടക്കം, പിന്നീട് ഇന്ത്യൻ ഞെട്ടൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഞെട്ടിക്കുന്ന തുടക്കമാണ് ഇന്ത്യൻ വനിതകൾ നൽകിയത്.
ക്യാപ്റ്റൻ അലീസ ഹീലിയുടെ നിർണായകമായ ക്യാച്ച് ഹർമൻപ്രീത് കൗർ നഷ്ടപ്പെടുത്തിയെങ്കിലും, അധികം വൈകാതെ ഹീലിയെ (5) ക്രാന്തി ഗൗഡ് ബൗൾഡാക്കി. എന്നാൽ ഇന്ത്യൻ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
പിന്നീട് ഒന്നിച്ച ഫോബെ ലിച്ചിഫീൽഡും എലീസെ പെറിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 155 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഓസീസിന് ശക്തമായ അടിത്തറ നൽകി. View this post on Instagram A post shared by Star Sports India (@starsportsindia) ഇന്ത്യയുടെ മോശം ബൗളിംഗും പിഴവുകൾ നിറഞ്ഞ ഫീൽഡിംഗും ഓസീസിൻ്റെ ജോലി എളുപ്പമാക്കി. അലീസ ഹീലിയുടെ വിക്കറ്റ് നേടിയെങ്കിലും ക്രാന്തി ഗൗഡും ദീപ്തി ശർമ്മയും മധ്യ ഓവറുകളിൽ ധാരാളം റൺസ് വഴങ്ങി.
അമൻജ്യോത് കൗറും ശ്രീ ചരിണിയും റൺനിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, ഫോബെ ലിച്ചിഫീൽഡിൻ്റെ തകർപ്പൻ ബാറ്റിംഗിന് മുന്നിൽ ഓസീസ് സ്കോർ കുതിച്ചുയർന്നു. 77 പന്തിൽ ലോകകപ്പിലെ തൻ്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കിയ ലിച്ചിഫീൽഡ് പിന്നീട് ആക്രമണം കടുപ്പിച്ചു.
ഇതോടെ ഇന്ത്യൻ ബൗളർമാർക്ക് റൺസ് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ദീപ്തി ശർമ്മയെ ഒരോവറിൽ തുടർച്ചയായി രണ്ട് സിക്സറുകൾക്ക് പറത്തിയ ലിച്ചിഫീൽഡിനെ 27-ാം ഓവറിൽ അമൻജ്യോത് കൗർ പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്.
66 പന്തിൽ അർധസെഞ്ചുറി നേടിയ എലീസെ പെറി, ബെത്ത് മൂണിക്കൊപ്പം ചേർന്ന് ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു. View this post on Instagram A post shared by Star Sports India (@starsportsindia) തിരിച്ചടിച്ച് ഇന്ത്യ, അവസാന ഓവറുകളിൽ ഗാർഡ്നർ വെടിക്കെട്ട് 34-ാം ഓവറിൽ ബെത്ത് മൂണിയെ (22 പന്തിൽ 24) പുറത്താക്കി ശ്രീചരിണി ഇന്ത്യക്ക് പ്രതീക്ഷ നൽകി.
തൊട്ടടുത്ത ഓവറിൽ അനാബെൽ സതർലാൻഡിനെയും (3) മടക്കി ശ്രീചരിണി ഓസീസിന് ഇരട്ട പ്രഹരമേൽപ്പിച്ചു.
എലീസെ പെറിയെ (77) രാധാ യാദവും, തഹ്ലിയ മഗ്രാത്തിനെ (12) റണ്ണൗട്ടിലൂടെയും പുറത്താക്കിയതോടെ ഓസീസ് 220-2ൽ നിന്ന് 265-6 എന്ന നിലയിലേക്ക് വീണു. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച ആഷ്ലി ഗാർഡ്നറാണ് ഓസീസ് സ്കോർ 300 കടത്തിയത്.
45 പന്തിൽ 63 റൺസായിരുന്നു ഗാർഡ്നറുടെ സംഭാവന. View this post on Instagram A post shared by Star Sports India (@starsportsindia) ഇന്ത്യൻ താരങ്ങളുടെ ഫീൽഡിംഗിലെ പിഴവുകളും മോശം ബൗളിംഗും ഓസീസ് സ്കോർ ഉയരാൻ കാരണമായി. 40 പന്തിൽ അർധസെഞ്ചുറി തികച്ച ഗാർഡ്നർ, 49-ാം ഓവറിൽ രാധാ യാദവിനെതിരെ തുടർച്ചയായ സിക്സറുകൾ നേടി ഓസീസിനെ കൂറ്റൻ സ്കോറിലെത്തിച്ചു.
എന്നാൽ അവസാന ഓവറിൽ വെറും രണ്ട് റൺസ് നേടുന്നതിനിടെ ഓസീസിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. View this post on Instagram A post shared by Star Sports India (@starsportsindia) നേരത്തെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വർമ്മ ടീമിൽ തിരിച്ചെത്തി.
റിച്ചാ ഘോഷ്, ക്രാന്തി ഗൗദ് എന്നിവരും ടീമിലിടം നേടിയപ്പോൾ ഉമ ചേത്രി, ഹർലീൻ ഡിയോൾ എന്നിവർക്ക് സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ കളിച്ച രാധാ യാദവ് ടീമിലെ സ്ഥാനം നിലനിർത്തി.
ഓസ്ട്രേലിയൻ ടീമിൽ ഒരു മാറ്റമാണുണ്ടായിരുന്നത്. ജോർജിയ വറേഹത്തിന് പകരം സോഫി മൊളിനെക്സ് ടീമിലെത്തി.
newskerala.net വാർത്തകൾ തത്സമയം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

