പാലക്കാട്: കുത്തനൂരിൽ രാസവസ്തുവുമായി പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തോലന്നൂർ പൂളക്കപ്പറമ്പിലാണ് അപകടമുണ്ടായത്.
എറണാകുളത്തുനിന്നും വന്ന ടാങ്കറിൽ ടൊളുവിൻ എന്ന രാസവസ്തുവാണ് ഉണ്ടായിരുന്നത്. ടാങ്കറിന് നേരിയ തോതിൽ ചോർച്ച സംഭവിച്ചതിനെ തുടർന്ന് സമീപവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
അപകടസ്ഥലത്തിന്റെ അര കിലോമീറ്റർ ചുറ്റളവിലുള്ളവരോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നും, ടാങ്കർ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അഗ്നിരക്ഷാസേന വ്യക്തമാക്കി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

