കല്ലമ്പലം∙കരവാരം പഞ്ചായത്തിലെ 19–ാം വാർഡിലെ കാലപ്പഴക്കം ചെന്ന പറക്കുളം പോളയ്ക്കൽ പാലം നിർമാണത്തിനായി പൊളിച്ചു മാറ്റിയത് ദുരിതം എന്ന് നാട്ടുകാർ. മറുകര കടക്കാൻ തൽക്കാലം പാലം ഒരുക്കി എങ്കിലും ശക്തമായ മഴയത്ത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. തടി കൊണ്ട് നിർമിച്ച താൽക്കാലിക പാലത്തിൽ പ്രായമായവർക്കും കുട്ടികൾക്കും യഥേഷ്ടം നടന്നു പോകാൻ കഴിയുന്നില്ലെന്നാണ് പരാതി.
കണ്ണു തെറ്റിയാൽ തോട്ടിലെ കുത്തൊഴുക്കിൽ വീഴുമെന്ന് ഭയന്ന് ഇതുവഴി യാത്ര ചെയ്യാൻ മടിക്കുകയാണ് ജനം. പാലം കയറുമ്പോഴും ഇറങ്ങുമ്പോഴും ജനത്തിന് ഉൾക്കിടിലമാണ്.
ഇതിനെതിരെ കോൺഗ്രസ് തോട്ടക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നതിന്റെ ഭാഗമായാണ് പാലം പുനർ നിർമാണം എന്ന പേരിൽ പൊളിച്ചത് എന്ന് കോൺഗ്രസ് ആരോപിച്ചു. പാലം പൊളിച്ചുമാറ്റി മൂന്ന് ദിവസത്തോളം വിദ്യാർഥികൾക്ക് ഉൾപ്പെടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി ആയിരുന്നു. തുലാവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും യാതൊരു മുൻകരുതലും എടുക്കാതെ പാലം പൊളിച്ചതിൽ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു.മണ്ഡലം പ്രസിഡന്റ് കെ.ദിലീപ് കുമാർ,വൈസ് പ്രസിഡന്റ് ജാഫർ കടുവയിൽ,ബ്ലോക്ക് ജനറൽ സെക്രട്ടറി ജയേഷ് കടുവയിൽ,ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഹരിലാൽ കല്ലമ്പലം,ശ്രീജിത്ത് പറക്കുളം,ജൗഹർ ചാത്തൻപാറ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

