അധ്യാപക ഒഴിവ്
ഓയൂർ ∙ പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ യുപി (കണക്ക്) വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10നു സ്കൂൾ ഓഫിസിൽ നടത്തുന്ന അഭിമുഖത്തിന് എത്തണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.
ഡയറക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കൊല്ലം, തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി പ്രാദേശിക കേന്ദ്രങ്ങളിലേക്ക് ഡയറക്ടർ (കരാർ തസ്തികയിൽ പ്രതീക്ഷിത ഒഴിവ്) നിയമനം ലഭിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 60 വയസ്സിൽ കൂടാൻ പാടില്ല.
സർവകലാശാല/ഗവൺമെന്റ്/ഗവൺമെന്റ് അംഗീകൃത പ്രൈവറ്റ് കോളജുകളിൽ നിന്ന് അസോഷ്യേറ്റ് പ്രഫസർ റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് അപേക്ഷിക്കാം. അഡ്മിനിസ്ട്രേറ്റീവ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന നൽകും.
പ്രതിഫലം: പ്രതിമാസം: 63,000 (കരാർ വേതനം). അവസാന തീയതി നവംബർ12.
www.sgou.ac.in മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി സർട്ടിഫിക്കറ്റുകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്) നവംബർ 17ന് വൈകിട്ട് 5 ന് മുൻപ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ, കൊല്ലം – 691601 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.
സ്പോട്ട് അഡ്മിഷൻ
കൊല്ലം∙ കെൽട്രോൺ നടത്തുന്ന ഡിസിഎ, ലോജിസ്റ്റിക്സ്, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, അക്കൗണ്ടിങ്, പൈതൻ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ.
വിലാസം: ഹെഡ് ഒാഫ്സെന്റർ, കെൽട്രോൺ നോളജ് സെന്റർ കടയ്ക്കൽ . 8714388321.
ജിഎസ്ടി യൂസിങ് ടാലി കോഴ്സ്
കൊല്ലം∙ കുളക്കട
അസാപ് കേരളയിൽ ജിഎസ്ടി യൂസിങ് ടാലി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങൾക്ക് www.asapkerala.gov.in ഫോൺ: 9495999672.
ഓൺലൈൻ മെഡിറ്റേഷൻ ക്ലാസ്
കൊല്ലം ∙ പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം സംഘടിപ്പിക്കുന്ന ഓൺലൈൻ മെഡിറ്റേഷൻ ക്ലാസ് നവംബർ 10ന് ആരംഭിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. 7907520718.
കൊട്ടാരക്കര ഉപജില്ലാ കലോത്സവം: ലോഗോ ക്ഷണിച്ചു
കൊട്ടാരക്കര ∙ ഉപജില്ലാ കലോത്സവം അടുത്ത 11 മുതൽ 14 വരെ മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, വിമലാംബിക എൽപിഎസ്, എംടി എൽപിഎസ് കിഴക്കേക്കര എന്നിവിടങ്ങളിൽ നടക്കും.
പരിപാടിക്കായി ലോഗോ ക്ഷണിച്ചു. ഉപജില്ലയിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സ്കൂൾ കലോത്സവ ലോഗോ തയാറാക്കി അയയ്ക്കാം.
3നു മുൻപ് പ്രമോദ് ജി.കൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ, കെഎൻഎൻഎംവി എച്ച്എസ്എസ് പവിത്രേശ്വരം എന്ന വിലാസത്തിലോ 9447590489 എന്ന വാട്സാപ് നമ്പറിലോ ലോഗോ അയയ്ക്കാം.
ഹ്രസ്വ ചലച്ചിത്ര മേളയും കലാ സംഗമവും
കൊല്ലം ∙ ഋഷികേശ് ആർട്ട് ഗാലറി വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 5നു രാവിലെ 9.30 മുതൽ ഹ്രസ്വ ചലച്ചിത്ര മേളയും കലാ സംഗമവും സംഘടിപ്പിക്കും. ചിന്തകനും എഴുത്തുകാരനുമായ ആർ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്യും.
പ്രവേശനം സൗജന്യമാണ്.
അനുമോദിക്കുന്നു
ചിറക്കര ∙ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർ, പ്രഫഷനൽ കോഴ്സുകളിൽ ഉന്നതവിജയം നേടിയവർ, കലാ-കായിക രംഗങ്ങളിൽ സംസ്ഥാനതലത്തിൽ വിജയിച്ചവർ എന്നിവരെ അനുമോദിക്കും. ഫോട്ടോ, സർട്ടിഫിക്കറ്റിന്റെ പകർപ്പും എന്നിവ നവംബർ ഒന്നിനു വൈകിട്ട് 5നു മുൻപായി പഞ്ചായത്ത് ഓഫിസിൽ എത്തിക്കണം.
വിദ്യാർഥികൾക്ക് അനുമോദനം
പിടവൂർ ∙ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു.
നവംബർ 15നകം ബാങ്ക് സെക്രട്ടറിയെ അപേക്ഷ ഏൽപിക്കണമെന്ന് പ്രസിഡന്റ് ടി.എം.ബിജു അറിയിച്ചു.
ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ
പട്ടാഴി ∙ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ 10 മുതൽ ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.
രാജ്യറാണി എക്സ്പ്രസിന് നാളെ മുതൽ കരുനാഗപ്പള്ളിയിൽ സ്റ്റോപ്
കൊല്ലം ∙ നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിനു നാളെ മുതൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ നിർത്തി തുടങ്ങുമെന്നു കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. പുലർച്ചെ 3.16നാണു കരുനാഗപ്പള്ളിയിൽ ട്രെയിൻ എത്തിച്ചേരുക.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് ചവറ അക്ഷയ കേന്ദ്രത്തിൽ
ചവറ ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. ചവറ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ അക്ഷയ ഇ കേന്ദ്രത്തിൽ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിനുള്ളത്.
ഫോൺ: 70126 67928.
ജലവിതരണം മുടങ്ങും
പട്ടാഴി വടക്കേക്കര ∙ പഞ്ചായത്തിലെ കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി മൂലം ഇന്നും നാളെയും പഞ്ചായത്തിൽ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
പരവൂർ∙ കൊച്ചാലുംമൂട്, പുത്തൻവില്ല, കിഴക്കിടം, ആയിരവില്ലി, റീഡിങ് റൂം എന്നിവിടങ്ങളിൽ 9.30 മുതൽ 2 വരെയും എംഎൽഎ എസ്എൻസിഎസ്, പങ്കുവിള, പുന്നമുക്ക് എന്നിവിടങ്ങളിൽ 9.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ ചക്കരത്തോപ്പ്, പീപ്പിൾസ് നഗർ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

