കാട്ടാക്കട ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ വരാനിരിക്കെ ഉഭയകക്ഷി ചർച്ചകളിലേക്ക് കടന്ന് മുന്നണികൾ.
ഗ്രാമ–ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്ക് പൂർത്തിയായതോടെ മുന്നണികൾ സീറ്റ് വിഭജന ചർച്ചകളിലേക്ക് അനൗദ്യോഗികമായി കടന്നു. ചില സീറ്റുകൾ വച്ചു മാറാനും മറ്റു ചിലത് ഏറ്റെടുക്കാനും വേണ്ട
ആശയവിനിമയങ്ങൾ നേതൃത്വങ്ങൾ തമ്മിൽ നടന്നു. വാർഡ് പുനർ നിർണയം നടന്നതിനാൽ സീറ്റ് വിഭജനം പല സ്ഥലത്തും കീറാമുട്ടിയാണ്.
തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തർക്കങ്ങൾ ഒഴിവാക്കുകയാണ് ഉഭയകക്ഷി ചർച്ചകളുടെ ലക്ഷ്യം. യുഡിഎഫിൽ ആർഎസ്പി,ലീഗ് എന്നിവരുടെ ആവശ്യത്തോട് പൂർണമായി മുഖം തിരിക്കാൻ ഇക്കുറി ആവില്ല.
കോൺഗ്രസ് വിട്ടുവീഴ്ച ചെയ്താലേ ഇവരെ ഒപ്പം നിർത്താൻ പല പഞ്ചായത്തിലും സാധ്യമാകു.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കാനും നിലവിലുള്ളത് നിലനിർത്താനും തീവ്ര ശ്രമം കോൺഗ്രസ് നടത്തുമ്പോൾ ആരേയും പൂർണമായി അവഗണിക്കാൻ കഴിയില്ല.
മുന്നണിക്ക് പോറൽ ഏൽക്കാതെ വിട്ടുവീഴ്ച ചെയ്ത് തദ്ദേശം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. മണ്ഡലം തലത്തിൽ യുഡിഎഫ് പ്രാഥമിക ചർച്ചകൾ നടത്തി.
പല പഞ്ചായത്തിലും ഒരുപടികൂടി കടന്ന് പതിവിനു വിപരീതമായി സ്ഥാനാർഥികളുടെ പ്രാഥമിക പട്ടികയ്ക്കു കോൺഗ്രസ് രൂപം നൽകി.
ഇടത് മുന്നണിക്ക് കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള ഗ്രൂപ്പുകളെ പല സ്ഥലത്തും ഇക്കുറി പരിഗണിക്കേണ്ടി വരും. സീറ്റ് വർധനയ്ക്ക് ആനുപാതികമായി സിപിഎമ്മും സിപിഐ യും മാത്രമല്ല, മറ്റ് കക്ഷികളും കൂടുതൽ സീറ്റുകൾക്ക് അവകാശവാദമുന്നയിക്കുന്നുണ്ട്. സിപിഎം–സിപിഐ നേതൃത്വങ്ങൾ തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നു.വർധിച്ച സീറ്റുകൾ ആനുപാതികമായി പങ്കിടണമെന്ന ധാരണയാണ് ഉരുത്തിരിഞ്ഞത്. ജനതാദൾ,കേരള കോൺഗ്രസ് കക്ഷികൾ ഇടത് നേതൃത്വവുമായി ബന്ധപ്പെട്ട് സീറ്റുകൾ ആവശ്യപ്പെട്ടു. സിപിഎം–സിപിഐ ചർച്ചയിൽ കാര്യങ്ങൾ തീരുമാനമായ ശേഷമാകും മുന്നണി യോഗം ചേരുക.
അതാതു പാർട്ടികൾ മത്സരിച്ച സീറ്റുകൾ അവർ തന്നെ മത്സരിക്കാനും സീറ്റുകൾ വെച്ചു മാറുന്നത് സംബന്ധിച്ച് പ്രാദേശിക തലത്തിൽ ചർച്ച ചെയ്യാനും ആണ് ധാരണ.
എൻഡിഎയ്ക്ക് കാമരാജ് കോൺഗ്രസ്, ശിവസേന, ലോക ജനശക്തി പാർട്ടികളെയും ചില സ്ഥലങ്ങളിൽ പരിഗണിക്കണം. പരമാവധി സീറ്റെന്ന ലക്ഷ്യത്തിനു പുറമേ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിനെക്കാൾ കൂടുതൽ നേടുക ബിജെപി ലക്ഷ്യം. കാട്ടാക്കട
മണ്ഡലത്തിലെ ഒന്നാം സ്ഥാനം നിലനിർത്തണം. വാർഡു തലങ്ങളിൽ മത്സരിക്കേണ്ടവരുടെ പട്ടിക ഇതിനകം ബിജെപി തയാറാക്കി കഴിഞ്ഞു.
ഇടത്–വലത് മുന്നണി സ്ഥാനാർഥികൾ ആരെന്ന് നോക്കി തങ്ങളുടെ പട്ടികയിൽ നിന്നുള്ളവരെ രംഗത്തിറക്കുകയാണ് ബിജെപി ലക്ഷ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

