അലിമുക്ക് ∙ ബിജുവിന്റെ കടയിലേക്കു 10ാം തവണയും കാർ പാഞ്ഞ് കയറി. വാലുതുണ്ടിൽ ബിജുവിന്റെ കടയിലേക്കാണു കാറിടിച്ചു കയറിയത്.
പത്തനാപുരത്തു നിന്നു പുനലൂരിലേക്ക് പോയ കാർ ചൊവ്വ രാത്രി 11.30നാണ് അപകടത്തിൽപ്പെട്ടത്. ഒരാഴ്ച മുൻപ് മറ്റൊരു കാർ ഇടിച്ചു കയറി അര ലക്ഷത്തിലധികം രൂപയുടെ നാശം വരുത്തിയിരുന്നു.
ദിവസങ്ങൾക്കു മുൻപ് കോട്ടയത്തു നിന്നു തമിഴ്നാട്ടിലേക്ക് പോയ തടി ലോറി മറിഞ്ഞും ഇവിടെ അപകടമുണ്ടായി.
ഇന്നലത്തെ അപകടത്തിലും കടയുടെ ഒരു ഭാഗം നശിച്ചതായി ബിജു പറഞ്ഞു. നവീകരിച്ച പുനലൂർ – മുവാറ്റുപുഴ റോഡിൽ കൊടുംവളവായ ഇവിടെ റോഡിന്റെ അലൈൻമെന്റിൽ ഉണ്ടായ വ്യത്യാസമാണു പതിവായി അപകടം ഉണ്ടാകാൻ കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

