കൽപറ്റ ∙ പിഎം ശ്രീ പദ്ധതിയിൽ നിന്നു സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു യുഡിഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു പ്രവർത്തകർ മാർച്ചുമായി കലക്ടറേറ്റിനു മുൻപിലേക്കെത്തിയത്. പ്രധാന കവാടത്തിനു മുൻപിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു.
തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവരുടെ കോലം കത്തിച്ചു.
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ തുടങ്ങിയതോടെയാണ് നേരിയ സംഘർഷമുണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.
ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലയ്ക്കൽ, സച്ചിൻ, കെ.ഹർഷൽ, അമീനുൽ മുഖ്താർ, അതുൽ തോമസ്, ഫസൽ കമ്പളക്കാട്, അസ്ലം ഷേർഖാൻ, ബേസിൽ ജോർജ്, ബേസിൽ സാബു,റുമൈസ് മാനന്തവാടി തുടങ്ങിയവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

