പള്ളിക്കത്തോട് ∙ ഇളംപള്ളി ഗവ.യുപി സ്കൂളിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്കൂൾ ശുചിമുറിയുടെ വാതിലുകൾ, ക്ലാസ് മുറികളിലെ ജനാല ചില്ലുകൾ എന്നിവ കല്ലെറിഞ്ഞ് തകർത്തു. തിങ്കളാഴ്ച രാത്രി 9.30ന് ശേഷമായിരുന്നു സംഭവം.
സ്കൂൾ അധികൃതർ പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
നാടറിയാതെ സാമൂഹിക വിരുദ്ധരുടെ ആക്രമണം
ഗവ.യുപി സ്കൂളിലെ ജനാല ചില്ലുകളും ശുചിമുറി വാതിലുകളും എറിഞ്ഞു തകർത്തിട്ടും നാടറിഞ്ഞില്ല.
ജീവനക്കാരി രാവിലെ സ്കൂളിൽ എത്തുമ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്. ശബ്ദമൊന്നും കേട്ടില്ലെന്നു നാട്ടുകാർ പറയുന്നു. സ്കൂളിനു സമീപമുള്ള എസ്എൻഡിപി ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാലാണ് ചില്ലുകൾ പൊട്ടുന്ന ശബ്ദം കേൾക്കാതിരുന്നെന്നാണ് നിഗമനം. ഇരുനില കെട്ടിടമാണ് സ്കൂളിന്റേത്.
ഇതിൽ താഴത്തെ നിലയിലെ മൂന്നു ക്ലാസ് മുറികളുടെ ജനാലകളും, മുകളിലെ നിലയിലേക്കുള്ള ഗോവണിക്കു സമീപത്തെ ജനലിന്റെ ഇരുപാളികളുമാണു തകർത്തത്.
അടുക്കളയോടു ചേർന്നുള്ള സ്റ്റോർ റൂമിന്റെ ജനലുകളും തകർന്നു. ശുചിമുറിയുടെ വാതിലുകൾ പിവിസി നിർമിതമാണ്.
ഇത്തരത്തിലുള്ള അഞ്ചു വാതിലുകളും തകർത്തു. എത്ര രൂപയുടെ നഷ്ടം വന്നുവെന്നത് അധികൃതർ പരിശോധിച്ചശേഷമേ വ്യക്തമാകൂവെന്ന് ഹെഡ്മിസ്ട്രസ് ചന്ദ്രലേഖ അറിയിച്ചു. അതേസമയം, സ്കൂളിലെ പൂർവവിദ്യാർഥികളിൽ ചിലരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിന് അനുമതി നൽകാതിരുന്നതാണു പ്രകോപനത്തിനു കാരണമെന്നാണ് സൂചന. സംഭവം ചർച്ച ചെയ്യുന്നതിന് ഇന്ന് അടിയന്തര കമ്മിറ്റി ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

