വെണ്ണിയോട്∙ നിർമാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞു താഴ്ന്ന ഊട്ടുപാറ – ചെന്നലോട് റോഡിന്റെ അപകടാവസ്ഥ അടിയന്തരമായി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശത്തെ മണ്ണു നീക്കുന്നതിനിടെ താഴെ വൈപ്പടി കല്ലങ്കാരി ജംക്ഷനിലെ വളവിലാണ് മീറ്ററുകളോളം നീളത്തിൽ റോഡ് അപകടകരമാം വിധം ഇടിഞ്ഞു താണത്. ഇടിച്ചിലിനു ശേഷം സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെ കൂടുതൽ ഇടിച്ചിലിനു ഇടയാക്കും വിധം പ്രവൃത്തികൾ നിർത്തിവച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കെഎസ്ആർടിസി അടക്കം രണ്ടു ബസുകളും ഒട്ടേറെ സ്കൂൾ ബസുകളും സർവീസ് നടത്തുന്ന റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞുതാണ അവസ്ഥയിലാണ്. അപകടത്തിന് ഇടയാക്കും വിധം റോഡ് ഇടിഞ്ഞു താഴ്ന്നിട്ടും ബന്ധപ്പെട്ട അധികൃതർ മൗനം പാലിക്കുകയാണെന്നും ശക്തമായ മഴ പെയ്യുന്നതോടെ റോഡ് കൂടുതൽ ഇടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം തന്നെ നിലയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ബന്ധപ്പെട്ട
അധികൃതരോട് നാട്ടുകാർ ഇതെക്കുറിച്ച് അന്വേഷിക്കുമ്പോൾ ലഭിക്കുന്ന മറുപടി കരാറിൽ ഈ ഭാഗത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കണമെന്നാണ്.
എന്നാൽ മണ്ണു നീക്കിയതിനെ തുടർന്ന് റോഡ് ഇടിഞ്ഞു തുടങ്ങിയതോടെ നടന്ന പരിശോധനയിൽ കല്ല് കെട്ടി സംരക്ഷിച്ചാലെ ശാശ്വതമാകു എന്ന് കണ്ടതിനാൽ വർക്ക് തരം മാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് മാറി വരുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നാണ്.
എന്നാൽ വർക്ക് തരം മാറ്റി വരുമ്പോഴേക്കും റോഡ് ഇടിഞ്ഞു തീരുമെന്നും അതിന് മുൻപ് തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ഇടിഞ്ഞുതാണ ഭാഗം സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

