പയ്യന്നൂർ ∙ ‘ട്രിപ്പിൾ ജംപിലും മെഡൽ ഉറപ്പാണ്’– പി.വി.അഞ്ജലി ഇതു പറയുമ്പോൾ ആശങ്കയോടെയാണ് മാതാപിതാക്കളായ വി.അജയനും പി.വി.ഷൈജയും തിരുവനന്തപുരം സ്റ്റേഡിയത്തിൽ നിന്ന് ശനിയാഴ്ച രാത്രി മടങ്ങിയത്. അഞ്ജലിയുടെ കോച്ച് അഭിമന്യുവും മെഡൽ നേടുമെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു.
സംസ്ഥാന സ്കൂൾ ഒളിംപിക്സ് മീറ്റിൽ പങ്കെടുക്കാൻ അഞ്ജലി ഉഷാ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ പി.ടി.ഉഷയും പറഞ്ഞിരുന്നു, അഞ്ജലി 2 മെഡൽ നേടുമെന്ന്. എങ്കിലും തുടർച്ചയായ മത്സരത്തിലൂടെ കാലിന് മകൾക്ക് പരുക്കേറ്റത് മനസ്സിലാക്കിയ മാതാപിതാക്കൾ ഏറെ മനഃപ്രയാസത്തോടെയായിരുന്നു മടങ്ങിയത്.
തിങ്കളാഴ്ച രാത്രി മലയാള മനോരമയിൽ നിന്ന് കണ്ടങ്കാളിയിലെ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് മകൾ 17.8 മീറ്റർ ചാടി ട്രിപ്പിൾ ജംപിൽ സ്വർണം നേടിയത് മാതാപിതാക്കൾ അറിയുന്നത്.
മകൾ ലോങ്ജംപ് 5.63 മീറ്റർ ചാടി മെഡൽ നേടുന്ന സന്തോഷം നേരിൽ കണ്ടാണ് മാതാപിതാക്കളും അനുജത്തി അനുഷ്കയും തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

